ജിഎസ്ടിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്

ജിഎസ്ടിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് നടന്നത്. 6,585 കേസുകളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്.

അതേസമയം ഇതില്‍ 9,480 കോടി രൂപ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് ഏഴ്മാസം കൊണ്ട് തിരിച്ചു പിടിച്ചു.

കൂടാതെ ഈ കാലയളവില്‍ 398 നികുതിദായകരില്‍ നിന്നായി 3,028.58 കോടി രൂപയുടെ സെന്‍ട്രല്‍ എക്‌സൈസ് വെട്ടിപ്പും കണ്ടെത്തി. 3,922 കേസുകളിലായി 26,100 കോടി രൂപയുടെ സേവന നികുതി വെട്ടിപ്പും ഈ കാലയളവില്‍ നടന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: GST