ജനുവരി 1 യുഎഇയില്‍ പൊതു അവധി

ജനുവരി 1 യുഎഇയില്‍ പൊതു അവധി

മാനവവിഭവശേഷി മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് പുതുവല്‍സരദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്

ദുബായ്: യുഎഇയിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത. ജനുവരി 1 ചൊവ്വാഴ്ച്ച രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിച്ചു. പുതുവര്‍ഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. സ്വകാര്യ മേഖലയ്ക്കും പൊതു അവധി ബാധകമാണ്. യുഎഇ മാനവവിഭവശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് പൊതു അവധി പ്രഖ്യാപിച്ചത്.

രാജ്യത്തെ പൊതുമേഖലയ്ക്ക് ജനുവരി ഒന്ന് പൊതു അവധിയായിരിക്കുമെന്ന് യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ സ്വകാര്യമേഖലയ്ക്കും പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമൊന്നും പുതുവര്‍ഷദിനത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കില്ലെന്ന് ഗവണ്‍മെന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Comments

comments

Categories: Arabia