വളര്‍ച്ചാസാധ്യതയുള്ള ജില്ലകള്‍

വളര്‍ച്ചാസാധ്യതയുള്ള ജില്ലകള്‍

നീതി ആയോഗ് ഭാവി വികസനസാധ്യതയുള്ള ജില്ലകളെ തെരഞ്ഞെടുത്തപ്പോള്‍ ദക്ഷിണേന്ത്യക്ക് നേട്ടം

നീതി ആയോഗ് മികച്ച വികസനസാധ്യതയുള്ള ജില്ലകളായി തെരഞ്ഞെടുത്തതില്‍ തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ഒന്നാംസ്ഥാനത്ത്. വിരുദുനഗര്‍ (തമിഴ്‌നാട്), നൗപദ (ഒഡീഷ), സിദ്ധാര്‍ത്ഥ്‌നഗര്‍ (യുപി) എന്നീ ജില്ലകളാണ് 111 ജില്ലകളുടെ പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൈവരിച്ചത്. പാകൂര്‍ (ജാര്‍ഖണ്ഡ്), ഹൈലാകാണ്ടി (ആസ്സാം), ഛത്ര (ഝാര്‍ഖണ്ഡ്) എന്നീ മൂന്ന് ജില്ലകളാണ് ഡെല്‍റ്റാ റാങ്കിംഗ് എന്ന പേരില്‍ തയാറാക്കിയ പട്ടികയില്‍ ഏറ്റവും താഴെ. സംസ്ഥാനത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വയനാട് ജില്ലയ്ക്ക് അവസരം നഷ്ടമായി.

2018 ജൂണ്‍ 1 മുതല്‍ 2018 ഒക്‌റ്റോബര്‍ 31 വരെയുള്ള കാലയളവില്‍ ആറ് വികസന മേഖലകളില്‍ നിന്ന് 111 ജില്ലകളെയാണ് നീതി ആയോഗ് ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ്് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തത്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, കുടിവെള്ളം, സാമ്പത്തിക പദ്ധതികളുടെ നടത്തിപ്പ്, നൈപുണ്യ വികസനം, അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വികസന മേഖലകളില്‍ ഉള്‍പ്പെടുത്തിയത്. 2018 ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.

അടിസ്ഥാന ഭൗതിക സാമ്പത്തിക സാഹചര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നീതി ആയോഗ് നടപ്പാക്കുന്ന പദ്ധതിയാണ് ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ്് പ്രോഗ്രാം. വിവിധ സാമൂഹ്യ മേഖലകളില്‍ താരതമ്യേന വളരെ കുറഞ്ഞ പുരോഗതി പ്രകടിപ്പിക്കുന്ന ജില്ലകളെ വികസിപ്പിക്കുകയും പിന്നാക്ക പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ട് സമതുലിതമായ പ്രാദേശികവികസനം ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

നിശ്ചിത കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുതിച്ചുചാട്ടം നടത്തിയത് സിദ്ധാര്‍ത്ഥ് നഗര്‍, കുപ്‌വാര (ജമ്മു കാശ്മീര്‍), ജമുയി (ബിഹാര്‍) എന്നീ ജില്ലകളാണ്. ആദ്യം 115 ജില്ലകളെയാണു പരിഗണിച്ചതെങ്കിലും 111 ജില്ലകള്‍ക്കേ പങ്കെടുക്കാനായുള്ളൂ. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഡെല്‍റ്റാ റാങ്കിംഗില്‍ മുമ്പിലുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍.

വയനാടിനെ കൂടാതെ പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നു ജില്ലകള്‍ പങ്കെടുത്തില്ല. ഒക്‌റ്റോബറിലെ കണക്കുപ്രകാരം വയനാട് ജില്ലാ റാങ്ക് പട്ടികയില്‍ അഞ്ചാംസ്ഥാനത്തായിരുന്നു. വിദ്യാഭ്യാസം, സാമ്പത്തിക പദ്ധതികളുടെ നടത്തിപ്പ്, നൈപുണ്യവികസനം എന്നിവയില്‍ വയനാട് ഒന്നാംസ്ഥാനത്തും ആരോഗ്യവും പോഷകാഹാരവും കൃഷിയും ജലവിഭവവും അടിസ്ഥാന സൗകര്യം എന്നിവയില്‍ യഥാക്രമം 11, 15, 8 സ്ഥാനങ്ങളിലുമായിരുന്നു.

2018 ലാണ് പിന്നാക്കജില്ലകള്‍ക്കായുള്ള ആദ്യത്തെ ഡെല്‍റ്റ റാങ്കിംഗ് പുറത്തുവിട്ടത്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, വൈദഗ്ദ്ധ്യ വികസനം, അടിസ്ഥാനസൗകര്യവികസനം എന്നീ അഞ്ച് വികസന മേഖലകളില്‍ 2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ലക്ഷ്യമിട്ടാണ് ഇത്.

വിരുദുനഗര്‍ (തമിഴ്‌നാട്), നൗപദ (ഒഡിഷ), ഗുംല (ജാര്‍ഖണ്ഡ്) എന്നിവയാണ് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത്. പാകുര്‍ (ജാര്‍ഖണ്ഡ്), യാദ്ഗിര്‍ (കര്‍ണാടക), മാല്‍ക്കന്‍ഗിരി (ഒഡീഷ) എന്നീ ജില്ലകള്‍ക്ക് നില മെച്ചപ്പെടുത്താനായി. ആരോഗ്യ, പോഷകാഹാര രംഗങ്ങളില്‍ ഏറ്റവും പുരകോഗതി കൈവരിച്ചത് ചിത്രകൂട് (യുപി), ബര്‍വാനി, വിദിശ (മധ്യപ്രദേശ്) ജില്ലകളാണ്.

അതേസമയം ഈ മേഖലകളില്‍ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ജില്ലകള്‍ മൂന്നും ജാര്‍ഖണ്ഡിലാണുള്ളത്. ഛത്ര, പാകുര്‍, ഹസാരിബാഗ് എന്നീ ജില്ലകളാണ് പട്ടികയില്‍ പോഷകഭക്ഷണ- ആരോഗ്യപരിപാലനരംഗത്ത് പിന്നാക്കമായത്. കാര്‍ഷിക- ജലവിഭവ മേഖലകലില്‍ ഏറ്റവും പുരോഗതി കൈവരിച്ചിരിക്കുന്നത് സിതമര്‍ഹി (ബീഹാര്‍), ഗജപതി (ഒഡീഷ), ധലാല്‍ (ത്രിപുര) എന്നീ ജില്ലകളാണ്. ഈ രംഗത്തെ വളര്‍ച്ച കുറഞ്ഞ ജില്ലകളായി പട്ടികയില്‍പ്പെടുത്തിയത് ഗിരിധിഹ് (ജാര്‍ഖണ്ഡ്), ഹൈലാകണ്ടി (അസം), ബെഗുസാരായി (ബീഹാര്‍) എന്നിവയെയാണ്.

Comments

comments

Categories: Current Affairs, Slider