ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 56 കോടി

ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 56 കോടി

കണക്ഷനുകളില്‍ റിലയന്‍സ് ജിയോ ഒന്നാമത്; ബിഎസ്എന്‍എല്‍ അഞ്ചാമത്

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചരിത്രം കുറിച്ച് ഇന്ത്യ. 2018 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 56 കോടി നാരോബാന്‍ഡ്, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളാണ് രാജ്യത്തുള്ളത്. 2016 മാര്‍ച്ച് 31 ന് ഉണ്ടായിരുന്ന 34 കോടി കണക്ഷനുകളില്‍ നിന്നാണ് 65 ശതമാനം കവിയുന്ന വളര്‍ച്ച സ്വന്തമാക്കിയത്. 2017 മാര്‍ച്ചില്‍ 42 കോടിയായും 2018 മാര്‍ച്ചില്‍ 49 കോടിയായും കണക്ഷനുകള്‍ ഉയര്‍ന്നു.

2018ഓടെ കണക്ഷനുകളുടെ എണ്ണം 50 കോടിയില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് 2015 ഡിസംബറില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ലക്ഷ്യത്തെ കവിച്ചു വെക്കുന്ന മുന്നേറ്റമാണ് മേഖലയില്‍ ദൃശ്യമായിരിക്കുന്നത്. കണക്ഷനുകളില്‍ 64 ശതമാനം നഗര മേഖലകളിലും 36 ശതമാനം ഗ്രാമപ്രദേശങ്ങളിലുമാണ്. ഉള്‍നാടുകളില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച അടിസ്ഥാനസൗകര്യങ്ങളാണ് അവിടങ്ങളെ കണക്ഷനുകളുടെ കാര്യത്തില്‍ മുന്നോട്ട് നയിച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിലയന്‍സ് ജിയോയുടെ രംഗപ്രവേശമാണ് അതേസമയം നഗര മേഖലയില്‍ കണക്ഷനുകളുടെ വളര്‍ച്ചയെ നയിച്ചത്.

Comments

comments

Categories: FK News