പുതിയ ഐ ഫോണ്‍ അമേരിക്കയില്‍ കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു

പുതിയ ഐ ഫോണ്‍ അമേരിക്കയില്‍ കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ ഐ ഫോണ്‍ അമേരിക്കയില്‍ കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതായി സര്‍വേ. യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം കണ്‍സ്യൂമര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സിന്റെ (സിഐആര്‍പി) സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഡിമാന്‍ഡില്‍ അപ്രതീക്ഷിതമായി ഇടിവ് വന്നതിനെ തുടര്‍ന്ന് ആപ്പിള്‍ ഐ ഫോണുകളുടെ ഉത്പാദനം കൂട്ടാനുള്ള പദ്ധതി താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ആപ്പിളിന് പ്രതീക്ഷയേകുന്ന സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ ആപ്പിളിലേക്ക് താത്പര്യം പ്രകടിപ്പിച്ചതായിട്ടാണ് സര്‍വേ പറയുന്നത്. ഈ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ XR ആണ് ആന്‍ഡ്രോയ്ഡ് യൂസര്‍മാരെ ആകര്‍ഷിക്കുന്നത്. ആപ്പിളിന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഈ മോഡല്‍ താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഇതാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ യൂസര്‍മാരെ ആകര്‍ഷിക്കുന്ന ഘടകം. ഐ ഫോണ്‍ എക്‌സ്ആര്‍ മോഡല്‍ ലോഞ്ച് ചെയ്തതിനു ശേഷമുള്ള 30 ദിവസം ഐ ഫോണ്‍ വാങ്ങിയവരില്‍ 16 ശതമാനവും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ചിരുന്നവരായിരുന്നെന്നു സര്‍വേ പറയുന്നു. യുഎസില്‍ ഐ ഫോണ്‍ എക്‌സ്ആര്‍ ലോഞ്ച് ചെയ്തതിനു ശേഷമുള്ള ആദ്യ 30 ദിവസങ്ങളില്‍ വിറ്റഴിച്ച ഐ ഫോണുകളില്‍ 32 ശതമാനവും എക്‌സ്ആര്‍ മോഡലായിരുന്നെന്നും സര്‍വേ പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 18നായിരുന്നു എക്‌സ്ആര്‍ മോഡല്‍ ആപ്പിള്‍ പുറത്തിറക്കിയത്.

Comments

comments

Categories: Tech
Tags: Iphone