ഇവി പ്ലാറ്റ്‌ഫോം പങ്കുവെയ്ക്കാന്‍ മെഴ്‌സേഡീസ്-ബിഎംഡബ്ല്യു

ഇവി പ്ലാറ്റ്‌ഫോം പങ്കുവെയ്ക്കാന്‍ മെഴ്‌സേഡീസ്-ബിഎംഡബ്ല്യു

ഡൈമ്‌ലര്‍, ബിഎംഡബ്ല്യു വാഹന നിര്‍മ്മാതാക്കള്‍ ചര്‍ച്ചകളാരംഭിച്ചു

സ്റ്റുട്ട്ഗാര്‍ട്ട് : പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെഴ്‌സേഡീസിന്റെ മാതൃ കമ്പനിയായ ഡൈമ്‌ലര്‍, ബിഎംഡബ്ല്യു എന്നിവ ചര്‍ച്ചകളാരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇരു കമ്പനികളും ഒരേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയെന്ന ആശയത്തിന്‍മേലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 1959 ല്‍ ബിഎംഡബ്ല്യുവിനെ ഏറ്റെടുക്കാനുള്ള ഡൈമ്‌ലറിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇരു ജര്‍മ്മന്‍ കമ്പനികളും ആഗോള വാഹന വ്യവസായത്തില്‍ ശാക്തിക ചേരികളിലാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ രസകരമാണ്.

വ്യാപാര യുദ്ധങ്ങളും വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ചെലവുകള്‍ വര്‍ധിച്ചതും കാരണം ഈ വര്‍ഷത്തെ ലാഭകണക്കുകളില്‍ ഇരു കമ്പനികളും ഇടിവാണ് പ്രതീക്ഷിക്കുന്നത്. സംയുക്തമായി ഇവി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത് ഇരു ജര്‍മ്മന്‍ കമ്പനികള്‍ക്കും ഗുണം ചെയ്യും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുകയാണ് മേഴ്‌സേഡീസിന്റെ ലക്ഷ്യം. അതേസമയം 2025 ഓടെ 12 ഓള്‍-ഇലക്ട്രിക് വാഹനങ്ങളാണ് ബിഎംഡബ്ല്യു തീരുമാനിച്ചിരിക്കുന്നത്. സംയുക്ത പ്ലാറ്റ്‌ഫോം ഇരു കമ്പനികളുടെയും ഗവേഷണ വികസന ചെലവുകള്‍ ഗണ്യമായി കുറയ്ക്കും.

Comments

comments

Categories: Auto
Tags: Benz-BMW