ലാഭത്തില്‍ മുന്നില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ലാഭത്തില്‍ മുന്നില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചത് 113 കേന്ദ്ര പൊതുമേഖലാ കമ്പനികളെന്ന് റിപ്പോര്‍ട്ട്. 71 എണ്ണമാണ് നഷ്ടം നേരിട്ടത്.184 കേന്ദ്ര പൊതുമേഖലാ കമ്പനികളാണ് ആകെയുള്ളത്.

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പബ്ലിക് എന്റര്‍പ്രൈസസ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ലാഭം നേടിയ കമ്പനികളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്. തൊട്ട് പിന്നിലായി ഒഎന്‍ജിസി, എന്‍ടിപിസി എന്നീ കമ്പനികളാണ്. 113 സ്ഥാപനങ്ങളും ചേര്‍ന്ന് നേടിയ മൊത്തം ലാഭത്തിന്റെ 32 ശതമാനവും ഈ മൂന്ന് കമ്പനികളുടെ സംഭാവനയാണ്.

ലാഭത്തിന്റെ കാര്യത്തില്‍ കോള്‍ ഇന്ത്യ നാലാം സ്ഥാനത്തും പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ അഞ്ചാം സ്ഥാനത്തുമാണ്. പത്ത് കമ്പനികളാണ് മൊത്തം ലാഭത്തിന്റെ 61 .83 ശതമാനവും നേടിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ ആണ് നഷ്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള പൊതുമേഖലാ കമ്പനി. എയര്‍ ഇന്ത്യ രണ്ടാമതും എംടിഎന്‍എല്‍ മൂന്നാം സ്ഥാനത്തുമാണ്.

Comments

comments

Categories: Business & Economy