രാജ്യത്തെ ഏറ്റവും മോശം വിമാന സര്‍വീസ് ഇന്‍ഡിഗോയുടേത്

രാജ്യത്തെ ഏറ്റവും മോശം വിമാന സര്‍വീസ് ഇന്‍ഡിഗോയുടേത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മോശമായ വിമാന സര്‍വീസ് ഇന്‍ഡിഗോയുടേത്. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

യാത്രക്കാരോടുള്ള വിമാന ജീവനക്കാരുടെ മോശം പെരുമാറ്റവും അമിത ചാര്‍ജ് ഈടാക്കുന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ വര്‍ഷം ഇതു രണ്ടാമതാണ് കമ്മിറ്റി ഇന്‍ഡിഗോ വിമാനക്കമ്പനിക്കു നേരെ ആരോപണവുമായി എത്തുന്നത്. അതേസമയം ഏറ്റവും മികച്ച സേവനം നല്‍കുന്നത് എയര്‍ ഇന്ത്യയാണ്.

ജനുവരി 17 ന് ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ക്കെതിരെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ പോലും ഇന്‍ഡിഗോ കൃത്യമായി പരിഗണിക്കുന്നില്ലെന്ന് കമ്മിറ്റി ആരോപിച്ചു.

വിമാനയാത്രയില്‍ കൂടെ കൊണ്ടു പോകാവുന്ന ലഗേജിന്റെ പരിധി കൂട്ടാന്‍ വിമാനക്കമ്പനികള്‍ സഹകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.ഏവിയേഷന്‍ രംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നെന്നും അടിസ്ഥാന നിരക്കിന്റെ 50% കൂടുതലാകരുത് ക്യാന്‍സലേഷന്‍ ചാര്‍ജെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടാക്‌സും ഇന്ധന സര്‍ചാര്‍ജും യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്ത് നല്‍കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: IndiGo