ഗഗന്‍യാന്‍ പദ്ധതിക്ക് പച്ചക്കൊടി

ഗഗന്‍യാന്‍ പദ്ധതിക്ക് പച്ചക്കൊടി

ന്യൂ​ഡ​ല്‍​ഹി: ബ​ഹി​രാ​കാ​ശ​ത്ത് മ​നു​ഷ്യ​നെ എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ഗ​ഗ​ന്‍​യാ​ന്‍ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗി​കാ​രം. ദൗ​ത്യ​ത്തി​നു​ള്ള 10000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗി​കാ​രം ന​ല്‍​കി. നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൂ​ന്ന് ഗ​ഗ​ന​ചാ​രി​ക​ളെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി.

മൂ​ന്നു പേ​രു​ടെ മൊ​ഡ്യൂ​ള്‍ ഭൂ​മി​യി​ല്‍ നി​ന്നു 400 കി​ലോ​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​ള്ള ‘ലോ ​ഏ​ര്‍​ത്ത് ഓ​ര്‍​ബി​റ്റി’​ല്‍ ആ​ണ് എ​ത്തി​ക്കു​ന്ന​ത്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍​നി​ന്ന് പേ​ട​കം വി​ക്ഷേ​പി​ച്ച്‌ 16 മി​നി​റ്റി​ന​കം മൊ​ഡ്യൂ​ള്‍ ഇ​വി​ടെ എ​ത്തി​ച്ചേ​രും. ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് തി​രി​ച്ചി​റ​ങ്ങാ​ന്‍ 36 മി​നി​റ്റ് വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ഏ​ഴു ദി​വ​സം വ​രെ ബ​ഹി​രാ​കാ​ശ​ത്തു ത​ങ്ങു​ന്ന ഗ​ഗ​ന​ചാ​രി​ക​ളു​ടെ പേ​ട​കം ക​ട​ലി​ല്‍ തി​രി​ച്ചി​റ​ക്കും. ആ​ളി​ല്ലാ​ത്ത ര​ണ്ടു യാ​ത്ര​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും മ​നു​ഷ്യ​പേ​ട​കം വി​ക്ഷേ​പി​ക്കു​ക. ജി​എ​സ്‌എ​ല്‍​വി മാ​ര്‍​ക് ത്രീ​യാ​ണു വി​ക്ഷേ​പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.

ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ഗ​ഗ​ന്‍​യാ​ന്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ബ​ഹി​രാ​കാ​ശ​ത്തേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ ദൗ​ത്യ​മാ​ണ് ഗ​ഗ​ന്‍​യാ​ന്‍. ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യം വി​ജ​യി​ക്കു​ന്ന​തോ​ടെ മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന ലോ​ക​ത്തെ നാ​ലാ​മ​ത്തെ രാ​ജ്യ​മാ​കും ഇ​ന്ത്യ. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​നു​മു​മ്ബ് ബ​ഹി​രാ​കാ​ശ​ത്ത് മ​നു​ഷ്യ​നെ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

Comments

comments

Categories: Current Affairs, Slider, Tech