പ്രാദേശിക ഭാഷകളില്‍ ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റുകള്‍ വേണമെന്ന് ഡിജിസിഎ

പ്രാദേശിക ഭാഷകളില്‍ ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റുകള്‍ വേണമെന്ന് ഡിജിസിഎ

ന്യൂഡെല്‍ഹി: ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളില്‍ കൂടി ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റുകള്‍ നടത്തണമെന്ന് എയര്‍ലൈനുകളോട് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആവശ്യപ്പെട്ടു.

കൂടാതെ ഫ്‌ളൈറ്റ് പോകുന്ന വഴിയിലെ പ്രധാന സ്മാരകങ്ങളെ സംബന്ധിച്ച് യാത്രക്കാര്‍ക്ക് പൈലറ്റ് നിര്‍ദേശം നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്.

അതേസമയം ഇത് എളുപ്പത്തില്‍ പ്രായോഗികമായ ഒന്നല്ല എന്നാണ് എയര്‍ലൈനുകള്‍ പറയുന്നത്. 25 വ്യത്യസ്ത ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറയുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: DGCA