വ്യാപാരയുദ്ധം ബാധിച്ചില്ല: 2018ല്‍ ഇന്ത്യന്‍ കയറ്റുമതി വളര്‍ന്നു

വ്യാപാരയുദ്ധം ബാധിച്ചില്ല: 2018ല്‍ ഇന്ത്യന്‍ കയറ്റുമതി വളര്‍ന്നു

എണ്ണ വിലയിലെ ചാഞ്ചാട്ടവും ഇറക്കുമതിയിലെ വര്‍ധനയും ആശങ്കപ്പെടുത്തുന്നുമുണ്ട്

ന്യൂഡെല്‍ഹി: വ്യാപാര യുദ്ധത്തിനിടയിലും കയറ്റുമതി വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായി റിപ്പോര്‍ട്ട്. പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതിയെ തുടര്‍ന്ന് മൂലധന അപര്യാപ്ത വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും വര്‍ഷത്തിന്റെ പകുതിയിലും കയറ്റുമതി വളര്‍ച്ച ഇരട്ടിയക്കത്തില്‍ തന്നെയായിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശം വെട്ടിച്ചുരുക്കുമെന്നുള്ള അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളുടെ മുനയൊടിക്കാന്‍ യുഎസുമായുള്ള സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സാധിച്ചു. എന്നാല്‍ ഉയര്‍ന്ന അസംസ്‌കൃത എണ്ണ വിലയും വര്‍ധിച്ചു വരുന്ന ആഭ്യന്തര ആവശ്യകതയും രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ വ്യാപാരക്കമ്മി 56 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിക്കൊണ്ടാണ് ഈ വര്‍ഷം ആരംഭിച്ചത്. ഒക്‌റ്റോബറോടെ ഇത് 153 ബില്യണ്‍ ഡോളറിലുമധികമായി.

അതേസമയം, രാജ്യത്തെ ഇറക്കുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയുടെ കറന്റ്് എക്കൗണ്ട് കമ്മി 19-21 ബില്യണ്‍ ഡോളര്‍ വരെയോ ജിഡിപിയുടെ മൂന്ന് ശതമാനം വരെയോ ആകുമെന്നാണ് സമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇത് ഏഴ് ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ഇതിനെത്തുടര്‍ന്ന് 100 കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ തീരുവയും ഇറക്കുമതി നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷണവാദത്തിലധിഷ്ഠിതമായാണ് ഇന്ത്യയുടെ ഈ നടപടികളെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

Comments

comments

Categories: FK News, Slider
Tags: trade war