പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നാല് മാസമായി ഇടിവ് തുടരുന്നു

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നാല് മാസമായി ഇടിവ് തുടരുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് മാസങ്ങളായി വിപണിയില്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ ഇടിവ് തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍ 0.9 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ 10.2 ശതമാനവുമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ വാനുകളുടെ വില്‍പനയില്‍ 0.8 ശതമാനമെന്നതില്‍ നിന്നും ചെറിയ തോതില്‍ വര്‍ദ്ധനവുണ്ടായി.

ഇന്‍ഷുറസ് പ്രീമിയത്തിലെ വര്‍ദ്ധനവ്, പലിശ നിരക്കുകളിലുണ്ടായ വ്യത്യാസം, ഉയര്‍ന്ന ഇന്ധനവില തുടങ്ങിയവ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവുണ്ടാക്കിയതാണ് വില്‍പന ഇടിയാനുള്ള പ്രധാന കാരണം. ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ 7.1 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ വാണിജ്യ വാഹനങ്ങളായ വലിയ ട്രക്കുകളുടെയും ബസുകളുടെയും വില്‍പനയില്‍ കുറവുണ്ടായി.

ചിലയിനം വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ ഇടിവുണ്ടായെങ്കിലും വാണിജ്യ വാഹനങ്ങളുടെ മൊത്തം വില്‍പന 5.7 ശതമാനമായി നവംബറില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

Comments

comments

Categories: Auto