സിവില്‍ സര്‍വീസ്; ഉയര്‍ന്ന പ്രായപരിധി കുറയ്ക്കില്ല

സിവില്‍ സര്‍വീസ്; ഉയര്‍ന്ന പ്രായപരിധി കുറയ്ക്കില്ല

27 വയസായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി കുറയ്ക്കണമെന്ന നിര്‍ദേശം വന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി കുറച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു നീക്കത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവരുടെ ഉയര്‍ന്ന പ്രായപരിധി 27 ആയി കുറയ്ക്കണമെന്ന് നിതി ആയോഗ് ശുപാര്‍ശ ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

2022-23 വര്‍ഷമാകുമ്പോഴേക്കും ഇത് ഘട്ടം ഘട്ടമായി നടപ്പാക്കണമെന്ന് നിതി ആയോഗ് ശുപാര്‍ശ ചെയ്‌തെന്നായിരുന്നു വാര്‍ത്തകള്‍. നിയമനങ്ങള്‍ക്കായി കേന്ദ്ര ടാലന്റ് പൂള്‍ രൂപീകരിക്കുന്നതുള്‍പ്പടെയുള്ള പരിഷ്‌കരണങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും വൈദഗ്ധ്യത്തിനും അനുസൃതമായ മേഖലകളില്‍ നിയമിക്കണമെന്ന നിര്‍ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടിരുന്നു.

നിലവില്‍ ജനറല്‍ വിഭാഗത്തിന് 32ഉം ഒബിസി വിഭാഗത്തിന് 35ഉം എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്ക് 37ഉം ആണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി.

Comments

comments

Categories: FK News, Slider

Related Articles