നല്ല ദിനങ്ങള്‍ കഴിഞ്ഞുവെന്ന് പെട്രോകെം മേധാവി യോഗേഷ് മെഹ്ത

നല്ല ദിനങ്ങള്‍ കഴിഞ്ഞുവെന്ന് പെട്രോകെം മേധാവി യോഗേഷ് മെഹ്ത

ഗള്‍ഫിലെ ഏറ്റവും വലിയ കെമിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ പെട്രോകെമിന്റെ സിഇഒയാണ് യോഗേഷ് മെഹ്ത. 2014ന് ശേഷം വിപണിയുടെ സ്ഥിതി ആശങ്കാജനകമാണെന്ന വാദങ്ങള്‍ക്ക് ബലം പകരുതന്നാണ് മെഹ്തയുടെ നിലപാട്

ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ ലോ മാര്‍ജിന്‍ യുഗത്തിലേക്ക് കടന്നിരിക്കുകയാണെന്നും ലാഭക്ഷമത കൂട്ടണമെങ്കില്‍ കമ്പനികള്‍ മൊത്തം വില്‍പ്പനയില്‍ മികച്ച വര്‍ധന നേടേണ്ടതുണ്ടെന്നും പെട്രോകെം സിഇഒ യോഗേഷ് മെഹ്ത.

നല്ല കാലം കഴിഞ്ഞുവെന്ന വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും യോഗേഷ് മെഹത് വ്യക്തമാക്കി. വലിയൊരു കുന്നില്‍ നിന്നും ലോകം 2014ല്‍ താഴേക്ക് വീണു. എന്നാല്‍ ആരും അത് തിരിച്ചറിഞ്ഞില്ല. ഇപ്പോഴും ജനങ്ങള്‍ ചിന്തിക്കുന്നത് പ്രശ്‌നം കേവലം ഒരു വര്‍ഷത്തേതാണെന്നാണ്. എന്നാല്‍ അതല്ല കാര്യം. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞു-അദ്ദേഹം ചൂണ്ടിക്കാട്ടി.

1995ല്‍ രൂപീകൃതമായ പെട്രോകെം ഗള്‍ഫിലെ ഏറ്റവും വലിയ കെമിക്കല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ്. 1.4 ബില്ല്യണ്‍ ഡോളറാണ് ഈ സംരംഭത്തിന്റെ വാര്‍ഷിക വിറ്റുവരവ്. പ്രിന്റിംഗ് മുതല്‍ പാക്കേജിംഗ് വരെയുള്ള മേഖലകളിലെ കമ്പനികളാണ് പെട്രോകെമിന്റെ ഉപഭോക്താക്കള്‍. ഉല്‍പ്പാദനത്തിനുവേണ്ടി കെമിക്കലുകള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം പെട്രോകെം ഉപകാരപ്പെടും.

കാലം മാറിയതനുസരിച്ച് ഉല്‍പ്പാദനരംഗത്തും വലിയ മാറ്റങ്ങളാണുണ്ടായത്. ഇന്ന് കമ്പനികള്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഇന്നത്തെ ലോകത്ത് മല്‍സരിക്കാന്‍ പുതിയ തരത്തിലുള്ള വൈദഗ്ധ്യമാണ് വേണ്ടത്. കൃത്രിമ ബുദ്ധിയെ പോലുള്ള സങ്കേതങ്ങള്‍ തീര്‍ത്തും പുതിയ ദിശയാണ് ഓരോ മേഖലയ്ക്കും നല്‍കുന്നത്. അടുത്ത മൂന്നോ നാലോ വര്‍ഷത്തേക്ക് ഏത് തരത്തിലുള്ള മല്‍സരമാണ് നടക്കാന്‍ പോകുന്നതെന്നതു പോലും ഇപ്പോഴും വ്യക്തമല്ല-അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia