ഡബ്ല്യു വി രാമന്‍ ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍

ഡബ്ല്യു വി രാമന്‍ ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി ഡബ്ല്യൂ വി രാമനെ തെരഞ്ഞെടുത്തു. താല്കാലിക പരിശീലകന്‍ രമേഷ് പവാറിന്റ കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് പുതിയ നിയമനം.

ദക്ഷിണാഫ്രിക്കിയുടെ ഗാരി കിര്‍സ്റ്റനും ഇന്ത്യയുടെ വെങ്കടേഷ് പ്രസാദും ആയിരുന്നു ഡബ്ല്യു വി രാമന് ഒപ്പം പരിഗണയില്‍ ഉണ്ടായിരുന്നത്.

ഇന്ത്യയ്ക്കു വേണ്ടി 11 ടെസ്റ്റുകളും 20 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഡബ്ലു വി രാമന്‍.കപില്‍ ദേവ് അടങ്ങിയ അട് ഹോക് കമ്മറ്റിയുടെ വിശദമായ റിപ്പോര്‍ട്ടിന്മേലാണ് പുതിയ കോച്ചിന്റ നിയമനം .നിലവില്‍ ബംഗാള്‍ രഞ്ജി ടീമി്ന്റ കോച്ചാണ് ഡബ്ലു വി രാമന്‍. ജനുവരിയില്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനമാണ് പുതിയ പരിശീലകനുളള ആദ്യ വെല്ലുവിളി.

Comments

comments

Categories: Sports
Tags: w v raman