ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളുടെ സംഭാവന 13 ശതമാനം

ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളുടെ സംഭാവന 13 ശതമാനം

വാള്‍മാര്‍ട്ടിന്റെ സ്വകാര്യ ലേബലുകളും ഫ്‌ളിപ്കാര്‍ട്ട് വഴി ലഭ്യമാകുമെന്ന് സൂചന

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര മൂല്യത്തില്‍ 13 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളാണെന്ന് വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം ഈ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനാണ് പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നത്.

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും സ്വകാര്യ ലേബല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ 12 ശതമാനവും ആദ്യമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരാണെന്ന് കമ്പനിയുടെ ഫാഷന്‍ ഇതര സ്വകാര്യ ലേബല്‍ വിഭാഗം വൈസ് പ്രസിഡന്റ് ആദര്‍ശ് മോനോന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിന്റെ സ്വകാര്യ ലേബല്‍ ബിസിനസ് പരീക്ഷണഘട്ടത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യ ലേബല്‍ ഉല്‍പ്പന്നങ്ങളുടെ ഷോപ്പിംഗില്‍ 17 മടങ്ങ് വാര്‍ഷിക വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്‌ളിപ്കാര്‍ട്ട് പെര്‍ഫെക്റ്റ് ഹോംസ് (ഫര്‍ണിച്ചര്‍) മാര്‍ക്യു (വലിയ ഗൃഹോപകരണങ്ങള്‍) തുടങ്ങി ഫാഷന്‍ ഇതര ഉല്‍പ്പന്ന വിഭാഗത്തില്‍ ആകെ ആറ് സ്വകാര്യ ലേബലുകളാണ് ഫ്‌ളിപ്കാര്‍ട്ടിനുള്ളത്. സ്വകാര്യ ലേബല്‍ വിഭാഗത്തില്‍ 550 ശതമാനം വളര്‍ച്ച ഉണ്ടാകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെ മറ്റ് ഉല്‍പ്പന്നങ്ങളെക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ കുറഞ്ഞ വിലയില്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഈ ഉല്‍പ്പന്ന വിഭാഗത്തില്‍ ആവശ്യമായ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും ആദര്‍ശ് മേനോന്‍ അറിയിച്ചു. സ്വകാര്യ ലേബല്‍ ബിസിനസിനായി ഇന്ത്യയ്ക്കു പുറമെ മലേഷ്യ, ചൈന പോലുള്ള രാജ്യങ്ങളിലെ 100 ലധികം ഫാക്റ്ററികളുമായി കമ്പനി പങ്കാൡത്തമുണ്ടാക്കിയിട്ടുണ്ട്.

സ്വകാര്യ ലേബലുകള്‍ മികച്ച വരുമാന നേടാനും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം നേടാനും ഇ-കൊമേഴ്‌സ് സൈറ്റുകളെസഹായിക്കുന്നുണ്ടെന്നാണ് വിപണി ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വാള്‍മാര്‍ട്ടിന്റെ സ്വകാര്യ ലേബലുകളും ഫ്‌ളിപ്കാര്‍ട്ട് വഴി ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഫാഷന്‍ വിഭാഗത്തില്‍ ആന്‍ സ്പ്രിംഗ് എന്ന പാശ്ചാത്യ വസ്ത്ര ലേബല്‍  ഫ്‌ളിപ്കാര്‍ട്ട് അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: FK News
Tags: Flipkart