ഇനി സൈക്കിളുകളും ഇന്‍ഷ്വുര്‍ ചെയ്യാം!

ഇനി സൈക്കിളുകളും ഇന്‍ഷ്വുര്‍ ചെയ്യാം!

ടോഫി ഇന്‍ഷുറന്‍സാണ് ഇന്ത്യയില്‍ തന്നെ ആദ്യത്തെ സൈക്കിള്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘സൈക്ലിസ്റ്റ് ഇന്‍ഷുറന്‍സിനു പിന്നില്‍

ചെന്നൈ: മോട്ടോര്‍ വാഹനങ്ങള്‍ക്ക് മാത്രമല്ല ഇനി പാവപ്പെട്ടവന്റെ വാഹനമായ സൈക്കിളിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ‘സൈക്ലിസ്റ്റ് ഇന്‍ഷുറന്‍സ് ‘ എന്ന പേരില്‍ ഡിജിറ്റല്‍ ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പായ ടോഫി ഇന്‍ഷുറന്‍സാണ് രാജ്യത്താദ്യമായ സൈക്കിളുകള്‍ക്കായി ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് സേവനം മുന്‍നിര ബ്രാന്‍ഡുകളായ ഹീറോ, ഫയര്‍ഫോക്‌സ് പോലുള്ള ബ്രാന്‍ഡുകളുടെ സൈക്കിളുകള്‍ക്കാണ് ലഭ്യമാകുന്നത്. സൈക്ലിസ്റ്റ് ഇന്‍ഷുറന്‍സിനു കീഴില്‍ സൈക്കിളുകള്‍ക്കും അത് ഓടിക്കുന്നയാള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

പ്രമുഖ സൈക്കിള്‍ ഡീലര്‍മാരുമായി സഹകരിച്ച് മെട്രോ നഗരങ്ങള്‍ മുതല്‍ നാലാം നിര, അഞ്ചാം നിര നഗരങ്ങള്‍ തുടങ്ങി 150 ലധികം നഗരങ്ങളില്‍ സേവനമെത്തിക്കാനാണ് സ്റ്റാര്‍ട്ടപ്പിന്റെ പദ്ധതി. പദ്ധതിയുമായി സഹകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടോഫി ഇന്‍ഷുറന്‍സിന്റെ വെബ് ആപ്പ് ഉപയോഗിച്ച് തല്‍സമയം പോളിസി ഇന്‍ഷുറന്‍സ്, സര്‍വീസിംഗ്, ക്ലെയിം മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കാനാകും. സൈക്കിളിന്റെ ആകെ വിലയുടെ മൂന്നു മുതല്‍ അഞ്ചു ശതമാനമായിരിക്കും ഇന്‍ഷുറന്‍സ് സേവനത്തിന്റെ ചാര്‍ജ്. സൈക്കിള്‍ മോഷണം പോയാലും അപകടങ്ങളില്‍പ്പെട്ട് കേടുപാടുകള്‍ സംഭാവിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ സൈക്കിള്‍ ഓടിക്കുന്നയാള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്നതാണ്.

ഇന്‍ഷുറന്‍സ് സേവനത്തിനോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം ആവേശം കൊള്ളിക്കുന്നതാണെന്നും ധാരാളം ഉപഭോക്താക്കള്‍ തങ്ങളുടെ വിലയേറിയ സൈക്കിളുകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ തല്‍പ്പരരാണെന്ന് കണ്ടെത്തിയതായും ഇത് ഇന്ത്യയിലെ ഡ്രൈവിംഗ് മേഖലയില്‍ കുറഞ്ഞ നിരക്കിലുള്ള കാര്യക്ഷമമായ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ടോഫി ഇന്‍ഷുറന്‍സ് പദ്ധതിയെ ഊട്ടി ഉറപ്പിക്കുന്നതാണെന്ന് സഹസ്ഥാപകനും സിഇഒയുമായ രോഹന്‍ കുമാര്‍ പറഞ്ഞു.

Comments

comments

Categories: FK News