ഇന്ത്യയില്‍ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

ഇന്ത്യയില്‍ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

പതിനെട്ട് വര്‍ഷമെടുത്താണ് നാല് കോടി ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ടയുടെ കുതിപ്പ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. പതിനെട്ട് വര്‍ഷമെടുത്താണ് ഹോണ്ട നാല് കോടി ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. സ്‌കൂട്ടറുകളാണ് ഹോണ്ട നിരയില്‍ കൂടുതലായി വിറ്റുപോകുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലാണ് രണ്ട് കോടി ഹോണ്ട ഇരുചക്ര വാഹനങ്ങള്‍ വിറ്റുപോയത്. ആദ്യ ഒരു കോടി ഉപയോക്താക്കളെ ലഭിക്കാന്‍ പതിനൊന്ന് വര്‍ഷമെടുത്തപ്പോള്‍ അടുത്ത ഒരു കോടി ഉപയോക്താക്കളെ നേടിയത് മൂന്ന് വര്‍ഷം കൊണ്ടാണ്.

ഹീറോയുമായി സഹകരിച്ചാണ് ഹോണ്ട 2 വീലേഴ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2001 ല്‍ ഹോണ്ട ആക്റ്റിവയാണ് ആദ്യമായി വിപണിയിലെത്തിച്ചത്. തുടര്‍ന്ന് ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന 125 സിസി മോട്ടോര്‍സൈക്കിളായ ഹോണ്ട സിബി ഷൈനും മറ്റ് ഇരുചക്ര വാഹനങ്ങളും വിപണിയിലെത്തിച്ചു. ഇന്ത്യയില്‍ ആദ്യമായി 2009 ല്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) അവതരിപ്പിച്ചത് ഹോണ്ടയാണ്. 2011 ല്‍ ഹീറോയുമായി വഴിപിരിഞ്ഞ് ഹോണ്ട സ്വതന്ത്രമായി പ്രവര്‍ത്തനമാരംഭിച്ചു.

Comments

comments

Categories: Auto