ചന്ദ്രയാന്‍ 2 മാര്‍ച്ചിന് മുന്‍പ്

ചന്ദ്രയാന്‍ 2 മാര്‍ച്ചിന് മുന്‍പ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ജനുവരി മൂന്നിനും ഫെബ്രുവരി അവസാനത്തിനും ഇടക്കായിരിക്കും ദൗത്യം നടപ്പാക്കുക. 32 ഉപഗ്രഹ വിക്ഷേപണങ്ങളാവും അടുത്ത വര്‍ഷം ഐഎസ്ആര്‍ഒ നടത്തുകയെന്നും ചെയര്‍മാന്‍ അറിയിച്ചു. വ്യോമസേനക്ക് വിവരവിനിമയ സാങ്കേതിക പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ജിസാറ്റ്-7എ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസാറ്റ്-7എ രൂപകല്‍പ്പനയുടെയും വിക്ഷേപണത്തിന്റെയും ഭാഗമായ മുഴുവന്‍ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. 2018 ല്‍ ഇതുവരെ 17 ഉപഗ്രഹ വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ നടത്തിയത്.

Comments

comments

Categories: FK News, Slider