Archive

Back to homepage
FK News

ഇനി സൈക്കിളുകളും ഇന്‍ഷ്വുര്‍ ചെയ്യാം!

ചെന്നൈ: മോട്ടോര്‍ വാഹനങ്ങള്‍ക്ക് മാത്രമല്ല ഇനി പാവപ്പെട്ടവന്റെ വാഹനമായ സൈക്കിളിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ‘സൈക്ലിസ്റ്റ് ഇന്‍ഷുറന്‍സ് ‘ എന്ന പേരില്‍ ഡിജിറ്റല്‍ ഇന്‍ഷുര്‍ടെക് സ്റ്റാര്‍ട്ടപ്പായ ടോഫി ഇന്‍ഷുറന്‍സാണ് രാജ്യത്താദ്യമായ സൈക്കിളുകള്‍ക്കായി ഇന്‍ഷുറന്‍സ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ്

Tech

ഡെല്‍ 2 പുതിയ ഇന്‍സ്പിറോണ്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി

ബെംഗളൂരു: ഡെല്‍ ഇന്ത്യ ഇന്‍സ്പിറോണ്‍ 5000 ശ്രേണിയില്‍ രണ്ട് പുതിയ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. മികച്ച അനുഭവം സമ്മാനിക്കുന്ന അടുത്ത തലമുറയില്‍പ്പെട്ട ഇന്റല്‍ ചിപ്പ്‌സും ഡെല്‍ സിനിമ സോഫ്റ്റ്‌വെയറുമുള്ള ഇന്‍സ്പിറോണ്‍ 5480, ഇന്‍സ്പിറോണ്‍ 5580 എന്നിവയാണ് പുതിയതായി വിപണിയിലെത്തിയത്. 14 ഇഞ്ച് ഡിസ്‌പ്ലേയുള്ള

FK News

ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളുടെ സംഭാവന 13 ശതമാനം

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര മൂല്യത്തില്‍ 13 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളാണെന്ന് വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം ഈ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനാണ് പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും സ്വകാര്യ

Business & Economy

ഓഹരി വിപണിക്ക് ദുഖ:വെള്ളി, വ്യാപാരം അവസാനിപ്പിച്ചത് കനത്ത നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 689.60 പോയിന്റ് നഷ്ടത്തില്‍ 35,742.07ലും നിഫ്റ്റി 197.70 പോയിന്റ് താഴ്ന്ന് 10,754.00ലുമാണ് ക്ലോസ് ചെയ്തത്. പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ മാത്രമായിരുന്നു നേട്ടത്തില്‍. അദാനി പോര്‍ട്‌സ്, മാരുതി, വിപ്രോ,

FK News

പേമെന്റ് സേവനമൊരുക്കാന്‍ കൈകോര്‍ത്ത് ടിസിഎസും എംയുഎഫ്ജിയും

മുംബൈ: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ജപ്പാനിലെ ഏറ്റവും വലിയ സാമ്പത്തിക സേവന സ്ഥാപനമായ എംയുഎഫ്ജി ബാങ്കുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി ബാങ്കിന്റെ പേമെന്റ് സേവനം സുഗമമായി ലഭ്യമാക്കുന്നതിനായി റീജിയണല്‍ പേമെന്റ്‌സ് ഹബ്ബ് ആരംഭിച്ചിരിക്കുകയാണ് ടിസിഎസ്. ആഗോളതലത്തിലുള്ള

More

ലല്ലി മോട്ടോഴ്‌സിന് ഫോക്‌സ്‌വാഗണ്‍ ഡയമണ്ട് പിന്‍ അവാര്‍ഡ്

ചണ്ഡീഗഡ് : ആഗോളതലത്തില്‍ മികച്ച ഡീലര്‍മാര്‍ക്ക് ഫോക്‌സ്‌വാഗണ്‍ നല്‍കി വരുന്ന ഡയമണ്ട് പിന്‍ പുരസ്‌കാരം ഈ വര്‍ഷം പഞ്ചാബിലെ ലല്ലി മോട്ടോഴ്‌സിന് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഡയമണ്ട് പിന്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഫോക്‌സ്‌വാഗണ്‍ ഡീലറാണ് സരവ്ദീപ് സിംഗ് ലല്ലി

Current Affairs

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഇന്ത്യയില്‍ വന്‍തോതില്‍ ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അനാവശ്യമായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ട്രാന്‍സ്‌യൂണിയന്‍ എന്ന സ്ഥാപനം പുറത്തിറക്കിയ ‘സിബില്‍ ഇന്‍ഡസ്ട്രി

Business & Economy

ഓഹരി വിപണിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ട് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റെയിനാണ്’ ട്വിറ്ററെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനായ ആന്‍ഡ്രൂ ലെഫ്റ്റ് വിശേഷിപ്പിച്ചതോടെയാണ് കമ്പനിക്ക് ഓഹരി വിപണിയില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ടത്. നിന്ന നില്‍പ്പില്‍ 12 പോയിന്റ് ഇടിവുണ്ടായെന്നാണ് ഓഹരി വിപണിയില്‍

Business & Economy

മഹീന്ദ്രയുടെ 1900 കോടി രൂപയുടെ ടൂറിസം പദ്ധതിക്ക് അംഗീകാരം

ന്യൂഡെല്‍ഹി: മഹിന്ദ്ര ഗ്രൂപ്പ് 1900 കോടി രൂപയുടെ മുതല്‍ മുടക്കില്‍ സിനിമാ കേന്ദ്രീകൃതമായി ഒരുക്കുന്ന വിനോദ കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബോളിവുഡ് തീമില്‍ 82,950.5 ചതുരശ്ര മീറ്ററിലാണ് സബ് അര്‍ബന്‍ പ്രദേശമായ കന്ദിവാലിയില്‍ പദ്ധതി നടപ്പാക്കുന്നത്. നേരത്തേ ഒരു

FK News

യുകെ വിസാ പരിഷ്‌കരണം ഇന്ത്യന്‍ പ്രൊഷണലുകള്‍ക്ക് നേട്ടമാകും

ന്യൂഡെല്‍ഹി: ബ്രെക്‌സിറ്റിനു ശേഷം സ്വീകരിക്കേണ്ട വിസ, കുടിയേറ്റ നയങ്ങള്‍ സംബന്ധിച്ച് യുകെ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ ഫലപ്രദമാകുന്ന തരത്തിലുള്ള വിസ ചട്ടങ്ങളാണ് ബ്രിട്ടന്‍ അവതരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഏതു രാജ്യത്തു നിന്നു വരുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ

FK News

സിവില്‍ സര്‍വീസ് പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 27 ആക്കണം: നിതി ആയോഗ്

ന്യൂഡെല്‍ഹി: സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി പൊതുവിഭാഗത്തിന് നിലവിലെ 30 വയസില്‍ നിന്ന് 27 വയസാക്കി കുറയ്ക്കണമെന്ന് നിതി ആയോഗിന്റെ ശുപാര്‍ശ. 2022-23 ഓടെ ഘട്ടംഘട്ടമായി ഇതു നടപ്പാക്കണം. എല്ലാ സിവില്‍ സര്‍വീസ് മേഖലകള്‍ക്കുമായി ഒരു സംയോജിത പരീക്ഷ എന്ന രീതിയിലേക്ക്

FK News

ടയറിനും സിമന്റിനും വില കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ടയറിനും, സിമന്റിനും നികുതി നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ഓട്ടോമൊബീല്‍, നിര്‍മാണ വ്യവസായങ്ങള്‍. ഈ പ്രതീക്ഷ ഇന്നലെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാരത്തിനിടെ 7 ശതമാനത്തിനു മുകളില്‍ ഉയര്‍ച്ച ടയര്‍ കമ്പനികളുടെ ഓഹരികള്‍

FK News

ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യ ലോകത്തെ നയിക്കും: മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ശതകോടി മനുഷ്യര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുന്ന ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ അധികം വൈകാതെ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് മുകേഷ് അംബാനി. ഡാറ്റയില്‍ കേന്ദ്രീകരിക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമാകാനും മാനവരാശി അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇന്ത്യയിലെ 130 കോടി

Banking

പിഎസ്ബികള്‍ക്ക് സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും. 41,000 കോടി രൂപയുടെ അധിക മൂലധനം നല്‍കുന്നതിനായി സര്‍ക്കാര്‍ പാര്‍ലമെന്ററി അനുമതി തേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 65,000 കോടി രൂപയുടെ സഹായം നല്‍കാന്‍

Business & Economy

അനില്‍ അംബാനിക്കെതിരെ എറിക്‌സണ്‍ വീണ്ടും കോടതിയിലേക്ക്

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുന്നതില്‍ അനില്‍ അംബാനി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണിത്. എറിക്‌സണിന്റെ കടം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ നിലവില്‍

Sports

ഡബ്ല്യു വി രാമന്‍ ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി ഡബ്ല്യൂ വി രാമനെ തെരഞ്ഞെടുത്തു. താല്കാലിക പരിശീലകന്‍ രമേഷ് പവാറിന്റ കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് പുതിയ നിയമനം. ദക്ഷിണാഫ്രിക്കിയുടെ ഗാരി കിര്‍സ്റ്റനും ഇന്ത്യയുടെ വെങ്കടേഷ് പ്രസാദും ആയിരുന്നു ഡബ്ല്യു വി രാമന് ഒപ്പം പരിഗണയില്‍ ഉണ്ടായിരുന്നത്.

Business & Economy

കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണം: രാജിവ് കുമാര്‍

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍. കാര്‍ഷിക കടം എഴുതിത്തള്ളുന്നത് രാജ്യത്തെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സുസ്ഥിരമായ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയ്ക്ക്

Tech

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെ മുന്നില്‍

ന്യൂഡെല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗതയില്‍ നവംബര്‍ മാസവും ജിയോ തന്നെ മുന്നേറ്റം തുടര്‍ന്നതായി ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. നെറ്റ്‌വര്‍ക്ക് പ്രകടനത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും 4ജി ഡൗണ്‍ലോഡ് വേഗതയില്‍ മറ്റ് ടെലികോം ഭീമന്മാമാരെ പിന്നിലാക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ട്രായ് പറയുന്നത്.

Current Affairs

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളവര്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി. മറ്റുള്ള ചാര്‍ജിംഗ് സെന്ററുകളെയും ഉപഭോക്താക്കള്‍ക്ക് സമീപിക്കാവുന്നതാണ്. ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍

Business & Economy

ഇന്ത്യയില്‍ ജപ്പാന്‍ സംരംഭങ്ങളുടെ സാന്നിധ്യം 5% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജപ്പാനീസ് കമ്പനികളുടെയും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ജപ്പാനീസ് ബിസിനസ് സ്ഥാപനങ്ങളുടെയും എണ്ണത്തില്‍ ഒക്‌റ്റോബര്‍ മാസം അഞ്ച് ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായികൊണ്ടിരിക്കുന്നതിനിടെയാണിത്. ജപ്പാനീസ് സര്‍ക്കാരില്‍ നിന്നുള്ള കണക്കനുസരിച്ച്