എ.സി, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ ഉള്ളവയുടെ വില കുറയും

എ.സി, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ ഉള്ളവയുടെ വില കുറയും

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിനാല്‍ എ.സി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം തുടങ്ങിയവയുടെ വില കുറയും.

നിലവില്‍ ഇവയുടെ നികുതി നിരക്ക് 28 ശതമാനമാണ്. ഇത് 18 ശതമാനമോ അതില്‍ താഴെയോ ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

മിക്ക ഉല്‍പ്പങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം നികുതി നിരക്ക് കുറയ്ക്കാനൊരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന ജിഎസ്ടി കൗസിലില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

വാട്ടര്‍ ഹീറ്റര്‍, പെയിന്റുകള്‍, പെര്‍ഫ്യൂമുകള്‍, ട്രാക്റ്ററുകള്‍, വാഹനങ്ങളുടെ ഘടകങ്ങള്‍, വാക്വം ക്ലീനറുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, സിമന്റ്, വാര്‍ണിഷ്, മാര്‍ബിള്‍ തുടങ്ങിയവയ്ക്കും വിലകുറയുമൊണ് വിവരം.

പരമാവധി ഉല്‍പ്പങ്ങളെ ഭാവിയില്‍ 15 ശതമാനം നികുതി നിരക്കില്‍ എത്തിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy
Tags: GST