60 ചൈനീസ് വിദഗ്ധരോട് ഉടന്‍ ഇന്ത്യ വിടണമെന്ന് നിര്‍ദേശം

60 ചൈനീസ് വിദഗ്ധരോട് ഉടന്‍ ഇന്ത്യ വിടണമെന്ന് നിര്‍ദേശം

മുംബൈ: മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊബീല്‍ഫോണ്‍ നിര്‍മാണ കമ്പനി തങ്ങളെ സന്ദര്‍ശിച്ച 60 കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ലീവ് ഇന്ത്യ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

പസഫിക് സൈബര്‍ ടെക്‌നോളജിയുടെ ദാമന്‍, സില്‍വാസ പ്ലാന്റുകള്‍ സന്ദര്‍ശിച്ച ചൈനീസ് വിദഗ്ധരോടാണ് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിസിനസ് വിസാ നിയമങ്ങള്‍ ലംഘിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതെന്നാണ് വ്യക്തമായിരിക്കുന്നത്.

ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഡിസംബര്‍ 15നാണ് ബിസിനസ് വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ലീവ് ഇന്ത്യ നോട്ടീസ് നല്കിയത്. മൊബീല്‍ നിര്‍മാണ പ്ലാന്റില്‍ പരിശോധനയ്‌ക്കെത്തിയതാണ് ഇവര്‍.

നടപടി തികച്ചും അന്യായവും ഏകപക്ഷീയവുമാണെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുകയും വ്യവസായത്തിനായി വിദേശികളെത്തിയത് ടെക്‌നിക്കല്‍ വിവരങ്ങള്‍ കൈമാറാനാണെന്നും ഇത് തികച്ചും അപലപനീയമായ പ്രവൃത്തിയാണെന്നും കമ്പനി വാദിച്ചു.

ഡിസംബര്‍ 25നു മുന്‍പ് കേസില്‍ വിധി പറയണമെന്നും ചെനീസ് പൗരന്മാര്‍ക്ക് ഇന്ത്യ വിടണമെന്നും കോടതിയില്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് ഇന്ത്യ വിട്ടില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ദാദ്ര നാഗര്‍ ഹവേലി എഫ് ആര്‍ആര്‍ഒ ഓഫീസര്‍ ഉത്തരവിട്ടിരുന്നു.

Comments

comments

Categories: Current Affairs
Tags: China, India

Related Articles