ദുബായ് എയര്‍പോര്‍ട്‌സില്‍ കണ്ടുകെട്ടിയത് 1,000 വ്യാജപാസ്‌പോര്‍ട്ടുകള്‍

ദുബായ് എയര്‍പോര്‍ട്‌സില്‍ കണ്ടുകെട്ടിയത് 1,000 വ്യാജപാസ്‌പോര്‍ട്ടുകള്‍

പുതിയ സാങ്കേതികവിദ്യ വന്നതോടെ വ്യാജന്മാര്‍ പെട്ടെന്ന് പിടിയിലാകുന്നു

ദുബായ്: 2018ല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കണ്ടുകെട്ടിയത് 1,000ത്തിലധികം വ്യാജപാസ്‌പോര്‍ട്ടുകളെന്ന് ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജിഡിഎഫ്ആര്‍എ). പുതിയ സാങ്കേതികവിദ്യ വന്നതോടെ വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തുന്നത് എളുപ്പമായെന്ന് ജിഡിഎഫ്ആര്‍എയില്‍ ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററിലെ കണ്‍സള്‍ട്ടന്റായ അക്കില്‍ അഹമ്മദ് അല്‍ നജ്ജര്‍ പറഞ്ഞു.

ദിനം പ്രതി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരുടെ വ്യാജരേഖകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അത് തിരിച്ചറിയുക എളുപ്പമാണെന്നും അല്‍ നജ്ജര്‍ പറഞ്ഞു. സ്മാര്‍ട്ട് നഗരമാകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ സജ്ജീകരണങ്ങളും സ്മാര്‍ട്ടാകുന്ന രീതിയിലുള്ള നടപടികളാണ് ദുബായ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നടപടിക്രമങ്ങള്‍ ലളിതമാക്കി യാത്രികര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനും യാത്ര സുഗമമാക്കാനുമുള്ള നടപടികളാണ് ദുബായ് കൈക്കൊള്ളുന്നത്.

Comments

comments

Categories: Arabia