ഏത് തരം ഭീഷണികളെ നേരിടാനും ഇന്ത്യ തയാറാണെന്ന് പ്രതിരോധ മന്ത്രി

ഏത് തരം ഭീഷണികളെ നേരിടാനും ഇന്ത്യ തയാറാണെന്ന് പ്രതിരോധ മന്ത്രി

ന്യൂഡെല്‍ഹി: ഏത് തരം ഭീഷണികളെ നേരിടാനും ഇന്ത്യ തയാറാണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം ഇന്ത്യയ്ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ നടന്ന ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഘടകങ്ങള്‍ പാക്കിസ്ഥാന്‍ വികസിപ്പിക്കുന്നുവെന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള്‍ വിപുലമാക്കുന്നതായും തന്ത്രപ്രധാന ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ ആധുനികവല്‍ക്കരിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഏതുതരം നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs, Slider