എയര്‍ ഇന്ത്യയില്‍ 2300 കോടി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍

എയര്‍ ഇന്ത്യയില്‍ 2300 കോടി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍

ന്യൂഡെല്‍ഹി :നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയില്‍ 2300 കോടിയുടെ ഓഹരി നിക്ഷേപം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി പാര്‍ലമെന്റിന്റെ അനുമതി തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

നിലവില്‍ 52,000 കോടി രൂപയുടെ കടബാധ്യതകളുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇതില്‍ 76 ശതമാനം വിറ്റഴിക്കാനാണ് നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം നേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ ഘട്ടത്തില്‍ ചില വിദേശ കമ്പനികള്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഇവരും പിന്മാറി. തുടര്‍ന്നാണ് എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയത്.

എണ്ണ കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കൊടുക്കാനുള്ള കുടിശിക കൂടി ചേര്‍ത്താല്‍ എയര്‍ ഇന്ത്യയുടെ കടബാധ്യത 70,000 കോടി കടക്കും. 118 വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 77 എണ്ണം സ്വന്തമാണ്.മോദി സര്‍ക്കാര്‍ വന്നതിനുശേഷം എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 16,000 കോടി രൂപ ചെലവിട്ടിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider
Tags: Air India