യു ട്യൂബര്‍മാര്‍, യഥാര്‍ഥത്തില്‍ പണം സമ്പാദിക്കുന്നവരാണോ ?

യു ട്യൂബര്‍മാര്‍, യഥാര്‍ഥത്തില്‍ പണം സമ്പാദിക്കുന്നവരാണോ ?

ലോകം അറിയുന്ന, ഇന്റര്‍നെറ്റില്‍ സ്വാധീനമുള്ള യു ട്യൂബറാവുകയെന്നതാണ് ഇപ്പോള്‍ ഭൂരിഭാഗം യുവതീ യുവാക്കളുടെയും ഏറ്റവും വലിയ ആഗ്രഹം. സോഷ്യല്‍ മീഡിയയ്ക്ക് ഇന്നു സമൂഹത്തിലുള്ള വര്‍ധിച്ച സ്വാധീനമാണു യു ട്യൂബര്‍മാര്‍ക്ക് പ്രശസ്തി നേടിക്കൊടുത്ത ഘടകം. ഇതിനു പുറമേ ലക്ഷങ്ങളും കോടികളുമൊക്കെ വരുമാനമായി നേടാനാകുമെന്ന പ്രചാരണവും ഓണ്‍ലൈന്‍ വീഡിയോ രംഗത്ത് കരിയര്‍ രൂപപ്പെടുത്തണമെന്ന ആഗ്രഹം യുവാക്കളിലുണ്ടാക്കി. എന്നാല്‍ കൊട്ടിഘോഷിക്കുന്ന പോലെ ആകര്‍ഷണീയമാണോ യു ട്യൂബര്‍മാരുടെ കരിയര്‍ ? ഇതേ കുറിച്ച് പ്രമുഖ യു ട്യൂബര്‍മാരായ മരീസ റേച്ചല്‍, ഷാന ലിസ എന്നിവര്‍ പറയുന്നത് എന്താണെന്നു നോക്കാം.

യു ട്യൂബ് പരസ്യ വരുമാനമെന്നത് സ്ഥരിതയുള്ളതല്ലെന്നാണു മരീസ റേച്ചല്‍ പറയുന്നത്. അത് വര്‍ഷം മുഴുവന്‍ ചാഞ്ചാടി കൊണ്ടിരിക്കും. ചില മാസങ്ങളില്‍, ഒന്നിലധികം വീഡിയോകള്‍ വൈറലാവുകയും അത് ആത്മവിശ്വാസം നല്‍കുകയും ചെയ്യും. എന്നാല്‍ മറ്റു ചില മാസങ്ങളില്‍ ഇങ്ങനെ സംഭവിക്കണമെന്നുമില്ലെന്നും റേച്ചല്‍ പറയുന്നു.

‘ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ ഓരോ വ്യൂവിനും (view) എത്ര പണം സമ്പാദിക്കാനാകുമെന്നാണ് ഓരോരുത്തര്‍ക്കും അറിയേണ്ടതെന്ന്് ‘ പ്രമുഖ യു ട്യൂബറായ ഷാന ലിസ പറയുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ യു ട്യൂബ് ജീവനക്കാര്‍ക്കു പോലും ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാകുമെന്നു തോന്നുന്നില്ലെന്ന് ലിസ പറയുന്നു. വീഡിയോ എത്രത്തോളം പരസ്യ സൗഹാര്‍ദ്ദപരമായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങളും കണക്കുകളും പരിഗണിക്കേണ്ടി വരുമെന്നതു തന്നെ കാരണം. എങ്കിലും ഓരോ പത്ത് ലക്ഷ്യം വ്യൂസിനും ആയിരം ഡോളര്‍ ലഭിക്കുമെന്നാണു താന്‍ കരുതുന്നതെന്നും ലിസ പറഞ്ഞു. ചിലപ്പോള്‍ ഇതിലും കുറവോ കൂടുതലോ ആകാമെന്നും ലിസ പറഞ്ഞു. വരുമാനം ആര്‍ജിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വരുമാന സ്രോതസ് വൈവിധ്യവത്കരിക്കുകയെന്നതാണ്. അത് ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പിലൂടെയോ, ക്രൗഡ് ഫണ്ടിംഗിലൂടെയോ കൈവരിക്കാവുന്നതുമാണെന്ന് ലിസ പറഞ്ഞു. യു ട്യൂബ് ചാനലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റൊരു കാര്യം യു ട്യൂബ് ചാനലിന് നിരവധി സബ്‌സ്‌ക്രൈബര്‍മാരുണ്ടെങ്കില്‍ വരുമാനം വര്‍ധിക്കുമെന്നാണ്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഒരിക്കലും വരുമാനവുമായി ബന്ധമില്ലെന്നാണെന്ന് പ്രമുഖ യു ട്യൂബറായ റേച്ചല്‍ പറയുന്നു. യു ട്യൂബറുടെ വിജയം നിരവധി പേരെ സ്വാധീനിക്കുമ്പോഴാണെന്നു പൊതുവേ പ്രചരിക്കുന്നുണ്ടെങ്കിലും ഇന്ന് മൈക്രോ ഇന്‍ഫഌവന്‍സര്‍മാര്‍ക്കും വലിയ അവസരങ്ങള്‍ അല്ലെങ്കില്‍ വിജയങ്ങള്‍ ലഭിക്കുന്നുണ്ടെന്നതാണു വാസ്തവം.

വര്‍ഷങ്ങള്‍ക്കു മുന്‍പ, കൃത്യമായി പറഞ്ഞാല്‍ 2012-ല്‍ യു ട്യൂബ് ചാനലിന്റെ വിജയത്തിനു ചുരുങ്ങിയത് ഒരു ലക്ഷം പേരെയെങ്കിലും വരിക്കാരായി ലഭിക്കേണ്ടതുണ്ടായിരുന്നു. എങ്കില്‍ മാത്രമായിരുന്നു ചാനലുമായി സഹകരിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ തയാറായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൈക്രോ ഇന്‍ഫഌവന്‍സര്‍മാരുമായും ബ്രാന്‍ഡുകള്‍ സഹകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. 1000 വ്യൂസ് ലഭിക്കുന്ന വീഡിയോയ്ക്കു പോലും ഇന്നു വരുമാനം ലഭിക്കുന്ന സാഹചര്യമുണ്ട്. കാരണം ചെറിയ വിഭാഗം ആളുകളിലേക്കാണെങ്കിലും സന്ദേശം കൃത്യമായി എത്തുന്നുണ്ടെങ്കില്‍ അതാണ് ഗുണകരമെന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. മറ്റൊരു കാര്യം, പത്ത് മില്യന്‍ ഫോളോവേഴ്‌സുള്ള യു ട്യൂബര്‍മാരെ വന്‍ പ്രതിഫലം നല്‍കി വാടകയ്‌ക്കെടുക്കാന്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും സാധിക്കുന്നില്ലെന്നതും ഒരു വസ്തുതയാണ്.

Comments

comments

Categories: Tech
Tags: Youtubers