അഞ്ച് ദിവസം ബാങ്ക് അവധി വരുന്നു

അഞ്ച് ദിവസം ബാങ്ക് അവധി വരുന്നു

തിരുവനന്തപുരം: രാജ്യത്തെ ബാങ്കുകളില്‍ കൂട്ട അവധി ദിനങ്ങള്‍ വരുന്നു. ഡിസംബര്‍ 21 മുതല്‍ 26 വരെയാണ് ബാങ്കുകള്‍ അടഞ്ഞു കിടക്കുക.

ഡിസംബര്‍ 21 രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബാങ്ക് തൊഴിലാളി സംഘടനകള്‍. 22 ശനി, 23 ഞായര്‍ അവധി ദിവസങ്ങളാണ്. 24 ന് മാത്രമായിരിക്കും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക അത് കഴിഞ്ഞാല്‍ 25 ക്രിസ്മസ് അവധിയും 26 ബറോഡ, ദേന ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പണിമുടക്കുമാണ്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയിലുള്ള ഈ അവധി ദിനങ്ങള്‍ ഇടപാടുകാരെയും സാമ്പത്തിക മേഖലയെയും വെട്ടിലാകും. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പണം നേരത്തെ എടുത്ത് വെയ്ക്കുന്നതാവും ഉപഭോക്താക്കള്‍ക്ക് നല്ലത്. വിപണിയിലെ പണമിടപാടിനെയും ഈ കൂട്ടയവധി കാര്യമായി ബാധിക്കുമൊണ് വിലയിരുത്തല്‍.

Comments

comments

Categories: Current Affairs