ഇറ്റലിയില്‍ ഉപപ്രധാനമന്ത്രി അധികാരം നേടാന്‍ ഫേസ്ബുക്കിനെ പ്രയോജനപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

ഇറ്റലിയില്‍ ഉപപ്രധാനമന്ത്രി അധികാരം നേടാന്‍ ഫേസ്ബുക്കിനെ പ്രയോജനപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

ഫേസ്ബുക്ക് ഉള്‍പ്പെടുന്ന നവമാധ്യമങ്ങളുടെ ശക്തി ഇറ്റലിയില്‍ ഈ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇറ്റലിയില്‍ പോപ്പുലിസ്റ്റുകളായ രണ്ട് നേതാക്കള്‍ ഫേസ്ബുക്ക് ഉപയോഗിച്ച് അധികാരസ്ഥാനം ഉറപ്പാക്കിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഫേസ്ബുക്കില്‍ 3.4 ദശലക്ഷം ഫോളോവേഴ്‌സുണ്ട് ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിക്ക്. ഫേസ്ബുക്കില്‍ സാല്‍വിനിക്ക് ഉള്ളതു പോലെ അത്രയും ഫോളോവേഴ്‌സ്, യൂറോപ്പില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനുമില്ല. ഫേസ്ബുക്കിലെ ഈ ശക്തിയാണു സാല്‍വിനി ഇറ്റലിയില്‍ ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അധികാരം നേടാന്‍ ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂണ്‍ മാസമായിരുന്നു 45-കാരനായ സാല്‍വിനി ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയായത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി വീഡിയോ, തത്സമയ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം സാല്‍വിനി നന്നായി ഉപയോഗപ്പെടുത്തുകയുണ്ടായി. ഇതിലൂടെ ഇറ്റലിയിലെ മുഖ്യധാരാ മാധ്യമങ്ങളെ മറികടക്കാനും പൊതുതെരഞ്ഞെടുപ്പില്‍ വിദ്വേഷം വളര്‍ത്താനും സാല്‍വിനിക്കായെന്നാണു ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു.പക്ഷേ, ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമെന്നോണം ഫൈവ് സ്റ്റാര്‍-ലീഗ് സഖ്യത്തിന്റെ പിന്തുണയോടെ ഗ്വിസെപ്പെ കോണ്ടെ പ്രധാനമന്ത്രിയായി. ധാരണയുടെ അടിസ്ഥാനത്തില്‍ ലീഗ് പാര്‍ട്ടി നേതാവ് മാറ്റിയോ സാല്‍വിനിയും, ലൂയിജി ഡി മായോ ഉപ്രപ്രധാനമന്ത്രിമാരാവുകയും ചെയ്തു. തീവ്രവലതുപക്ഷ നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയ നേതാവാണു മാറ്റിയോ സാല്‍വിനി.ഇദ്ദേഹം അറിയപ്പെടുന്നത് ഇറ്റലിയുടെ ട്രംപ് എന്നാണ്. ട്രംപിനെ പോലെ കുടിയേറ്റ വിരുദ്ധ നിലപാടാണു സാല്‍വിനിക്കുള്ളതും. ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് നേതാവായ ലൂയിജി ഡി മായോയും സമാന നിലപാട് പുലര്‍ത്തുന്ന നേതാവാണ്.

ഇറ്റലിയില്‍ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി സാല്‍വിനിയും, ലൂയിജി ഡി മായോയും തീവ്രവികാരമുണര്‍ത്തുന്നതും, ദൃശ്യപരമായി ആകര്‍ഷിക്കുകയും ചെയ്യുന്ന പോസ്റ്റുകളിലൂടെ വിസ്തൃതി (റീച്ച് ) വിപുലപ്പെടുത്തി. ഇരുവരുടെയും പ്രധാന എതിരാളിയും മധ്യ-ഇടതുപക്ഷക്കാരനുമായ (സെന്റര്‍-ലെഫ്റ്റ്) മുന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയെ ഇത്തരത്തില്‍ മറികടക്കുകയും ചെയ്തു.

ഇലക്ഷനു മുന്നോടിയായി രണ്ട് മാസക്കാലം ആറ് പ്രമുഖ പാര്‍ട്ടി നേതാക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവിധ വിഡീയോകളുടെയും, തത്സമയ സംപ്രേക്ഷണങ്ങളുടെയും (ലൈവ്), മറ്റ് കുറിപ്പുകളും ഡാറ്റ യൂണിവേഴ്‌സിറ്റി ഓഫ് പിസാസ് മീഡിയ ലാബിലെ ഗവേഷകര്‍ ശേഖരിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച ഡാറ്റയില്‍നിന്നാണ് സാല്‍വിനിയും, ലൂയിജി ഡി മായോയും ഫേസ്ബുക്കിലൂടെ നേട്ടമുണ്ടാക്കിയ കാര്യം വെളിപ്പെട്ടത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ട് മാസം നടന്ന പ്രചാരണത്തില്‍ സാല്‍വിനിക്കും, ഡി മായോയ്ക്കും ഫേസ്ബുക്കില്‍ 7.8 ദശലക്ഷം ലൈക്കുകളും, ഷെയറുകളും ലഭിച്ചതായിട്ടാണു ഡാറ്റ വ്യക്തമാക്കുന്നത്. ഇവരുടെ ഏറ്റവുമടുത്ത എതിരാളിയും ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതാവുമായ ജിയോര്‍ജി മെലോനിക്ക് ഫേസ്ബുക്കില്‍ വെറും 2.6 ദശലക്ഷം ലൈക്കുകളും ഷെയറുകളും മാത്രമാണ് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിക്ക്് ആകട്ടെ ഫേസ്ബുക്കില്‍ ലഭിച്ചത് വെറും 1.5 ദശലക്ഷം ലൈക്കും, ഷെയറുകളുമാണ്. ഫേസ്ബുക്കില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് മിലാനിലെ പ്രഫസര്‍ ജിയാന്‍പിട്രോ മസോലേനിന്റെ അഭിപ്രായത്തില്‍ പോപ്പുലിസ്റ്റ് നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ സോഷ്യല്‍ മീഡിയയെ ചൂഷണം ചെയ്യുന്നതു സര്‍വസാധാരണമാണെന്നാണ്. പ്രത്യേകിച്ച്, അവരുടെ ഉയര്‍ച്ചയുടെ ഘട്ടത്തില്‍ ടിവി, പത്രമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നത് പതിവ് സംഭവമാണ്.
ഇറ്റലിയില്‍ സാല്‍വിനി സ്വീകരിച്ചതും ഈ തന്ത്രമാണ്. കുടിയേറ്റത്തിന്റെ പേരില്‍ ഉയര്‍ന്ന സംഘര്‍ഷാവസ്ഥയെ ചൂഷണം ചെയ്യാന്‍ സാല്‍വിനി ഫേസ്ബുക്കിലൂടെ ശ്രമിച്ചെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഡാറ്റ വിശകലനത്തില്‍ സാല്‍വിനിയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഇലക്ഷന്‍ വീഡിയോയായി കണ്ടെത്തിയിരിക്കുന്നത്, അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തുന്ന ഒരു പ്രഭാഷണത്തിന്റെ ക്ലിപ്പാണ്. ഈ വീഡിയോ ക്ലിപ്പ് മുഖ്യധാരാ മാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്തു എന്നാണു സാല്‍വിനി ആരോപിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇറ്റലി, യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ടെന്ന് അവകാശപ്പെടുന്ന ആറ് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കാണ് അഭയം നല്‍കിയത്. പക്ഷേ, ഇവര്‍ യഥാര്‍ഥത്തില്‍ വ്യാജന്മാരായിരുന്നു. ഇവര്‍ യുദ്ധമുഖത്തുനിന്നും രക്ഷപ്പെട്ടവരല്ലെന്നും പകരം, ഇറ്റലിയില്‍ ഇവര്‍ യുദ്ധം നടത്തുകയാണെന്നും സാല്‍വിനി പറഞ്ഞ രംഗങ്ങളായിരുന്നു ഈ വീഡിയോ ക്ലിപ്പിലുണ്ടായിരുന്നത്.

മറുവശത്ത് ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റിന്റെ നേതാവായ ലൂയിജി ഡി മായോയാകട്ടെ, വ്യത്യസ്തമായൊരു പ്രചാരണമായിരുന്നു ഫേസ്ബുക്കില്‍ നടത്തിയത്. നെഗറ്റീവ് മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരേയും, രാഷ്ട്രീയ അഴിമതിക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി. ഈ പ്രചാരണം പാര്‍ട്ടിയുടെ വിശ്വസ്തരായ യുവ, ഡിജിറ്റല്‍ രംഗത്ത് സജീവമായ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.
സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തെ രൂപാന്തരപ്പെടുത്തി. വോട്ടര്‍മാരുടെ വികാരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്നു. അതോടൊപ്പം, വോട്ടര്‍മാരെ കൂടുതല്‍ പ്രതികരണശേഷിയുള്ളവരുമാക്കി തീര്‍ത്തു. ഫേസ്ബുക്കും, ട്വിറ്ററും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളെ രൂപാന്തരപ്പെടുത്തി. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംഗ് സേവനമായ വാട്്‌സ് ആപ്പിന്റെ കാര്യത്തില്‍ ബ്രസീലിലും ഇന്ത്യയിലും പ്രത്യേക ആശങ്കയുണ്ട്. വ്യാജ വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിച്ചക്കാനിടയായത് ഇത്തരം ആശങ്കകള്‍ വര്‍ധിക്കാനും കാരണമായി. ഫ്രാന്‍സില്‍ ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയ യെല്ലോ വെസ്റ്റ് എന്ന പ്രക്ഷോഭകര്‍ ഫേസ്ബുക്കിലൂടെയാണു സംഘടിച്ചത്.

അമേരിക്കയെ വിഭജിക്കാന്‍ ശ്രമിച്ച റഷ്യ ‘മീമു’കള്‍

ഇന്‍സ്റ്റാഗ്രാമില്‍, ബോണ്‍ ലിബറല്‍ (Born Liberal) എന്ന പേരിലുള്ളൊരു ഗ്രൂപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന തമാശയായ മീം (meme) പ്രചരിപ്പിക്കുകയുണ്ടായി. ഈ മീം അമേരിക്കയെ വിഭജിക്കാനും, വോട്ട് അടിച്ചമര്‍ത്താനും, സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിനെ ഉയര്‍ത്തിപ്പിടിക്കാനും പ്രാപ്തിയുള്ളതായിരുന്നു. റഷ്യന്‍ പ്രചാരസംഘമായ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയായിരുന്നു ബോള്‍ ലിബറലിന്റെ സൃഷ്ടി. ഈ കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയുടെ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്‍സ്റ്റാഗ്രാമില്‍ ബോണ്‍ ലിബറല്‍ പ്രചരിപ്പിച്ച ആ പ്രത്യേക മീമിനെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് തയാറാക്കിയത് 2015-17 കാലയളവിലെ 10.4 മില്യന്‍ ട്വീറ്റുകള്‍, 1100 യു ട്യൂബ് വീഡിയോകള്‍, 116000 ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍, 61500 ഫേസ്ബുക്ക് പോസ്റ്റുകള്‍

Comments

comments

Categories: FK News, Slider