വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്7 എ വിക്ഷേപിച്ചു

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്7 എ വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ 35-ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 4.10നായിരുന്നു വിക്ഷേപണം.

ജിഎസ്എല്‍വി എഫ്11 റോക്കറ്റാണ് ജിസാറ്റ്7 എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം.ജിഎസ്എല്‍വി ശ്രേണിയിലെ 13ാം വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി എഫ്11.

ഇന്ത്യയില്‍ മാത്രമായിരിക്കും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന പരിധി. അത്യാധുനിക വാര്‍ത്ത വിനിമയ സംവിധാനങ്ങളുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ വ്യോമസേനക്കും കരസേനക്കും ഏറെ ഗുണകരമാകും. ഇതിന്റെ 70 ശതമാനം സേവനവും വ്യോമസേനയ്ക്ക് വേണ്ടിയുള്ളതാകും. നാവികസേനക്ക് വേണ്ടി 2013ല്‍ വിക്ഷേപിച്ച ജിസാറ്റ്7 ഉപഗ്രഹത്തിന്റെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹവും.

Comments

comments

Categories: Tech
Tags: GSAT-7A, Isro