പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ നീക്കം

പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ നീക്കം

ന്യൂഡല്‍ഹി: പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

വായുമലിനീകരണം വര്‍ധിപ്പിക്കുന്ന വാഹനങ്ങള്‍ എന്ന് കണക്കാക്കി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി ചുമത്താനുളള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

ആദ്യവര്‍ഷം ഈ ഇനത്തില്‍ 7500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നാലുവര്‍ഷം കൊണ്ട് 43000 രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടക്കത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് 50000 രൂപ ഇളവ് അനുവദിക്കും. നാലാമത്തെ വര്‍ഷമാകുമ്പോള്‍ ഇളവ് 15000 രൂപയായി കുറച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നീതി ആയോഗ് വിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദ്യവര്‍ഷം 25000 രൂപ മുതല്‍ 50000 രൂപ വരെ ഇളവ് അനുവദിക്കുന്നതിന്റെ സാധ്യതയാണ് നീതി ആയോഗ് തേടുന്നത്. ഇലക്ട്രിക് വിഭാഗത്തില്‍പ്പെടുന്ന ഇരുചക്ര, മുചക്ര, കാറുകള്‍ക്ക് ആനുകൂല്യം കൈമാറാനാണ് ആലോചന നടക്കുന്നത്.

Comments

comments

Categories: Current Affairs