ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് ഗഡ്കരി

ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് ഗഡ്കരി

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഡ്രൈവര്‍ലെസ് കാറുകള്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഓട്ടോമോട്ടീവ്, അനുബന്ധ വ്യവസായങ്ങളിലായി മുപ്പത് ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നതെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും ഓട്ടോണമസ് വാഹനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് വാഹന വ്യവസായം. സെമി ഓട്ടോണമസ് കാറുകളെയും ഫുള്ളി ഓട്ടോണമസ് ലെവല്‍ 5 കാറുകളെയും സമീപഭാവിയില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഓട്ടോണമസ് ഡ്രൈവിംഗിന് എതിരെയാണ് ഇന്ത്യ തല്‍ക്കാലം നിലപാട് എടുത്തിരിക്കുന്നത്.

ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളില്‍ ഡ്രൈവര്‍ലെസ് കാറുകള്‍ നല്ല ആശയമാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നപക്ഷം വിഷയം ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ മെഴ്‌സേഡീസ് ബെന്‍സ്, വോള്‍വോ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ കാറുകളില്‍ നിരവധി സെമി ഓട്ടോണമസ് ഫീച്ചറുകള്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: Auto