ഇ-കൊമേഴ്‌സ് കരട് നയം ഈ ആഴ്ച അവലോകനം ചെയ്യും

ഇ-കൊമേഴ്‌സ് കരട് നയം ഈ ആഴ്ച അവലോകനം ചെയ്യും

ന്യൂഡെല്‍ഹി: പുതിയ ഇ-കൊമേഴ്‌സ് കരട് നയം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ഈ ആഴ്ച അവലോകനം ചെയ്യും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനും (ഡിഐപിപി) കേന്ദ്ര വാണിജ്യ മന്ത്രാലയവും ചേര്‍ന്നാണ് നിര്‍ദിഷ്ട ഇ-കൊമേഴ്‌സ് നയം തയാറാക്കിയിരിക്കുന്നത്.

ഇ-കൊമേഴ്‌സ് കമ്പനികള്‍ നല്‍കിവരുന്ന ഇരപിടുത്ത സ്വഭാവമുള്ള വമ്പന്‍ വിലക്കിഴിവ് ഓഫറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ളതായിരിക്കും പുതിയ ഇ-കൊമേഴ്‌സ് നയം. ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാരെ സംരക്ഷിക്കുന്നതിനുള്ള നടപടിയായാണ് ഇത്തരം വ്യവസ്ഥകള്‍ നയത്തിലുള്‍പ്പെടുത്തുന്നത്.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ മുന്‍നിരയിലുള്ള കമ്പനികള്‍ വിപണിയില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ദുരുപയോഗം ചെയ്യുകയാണെങ്കില്‍, ഇന്ത്യന്‍ കോപംറ്റീഷന്‍ നിയമത്തിലെ സെക്ഷന്‍ നാലിനുകീഴില്‍ ഇവയെ നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സുരേഷ് പ്രഭു ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ആഭ്യന്തര വിപണിയിലെ മത്സരത്തില്‍ സ്വാധീനം ചെലുത്തിയേക്കാവുന്ന ഇന്ത്യയിലോ വിദേശത്തോ ഉള്ള ഇ-കൊമേഴ്‌സ് കമ്പനികളുടെ ലയനത്തിന് കോംപറ്റീഷന്‍ നിയമത്തിലെ സെക്ഷന്‍ ആറ് അനുസരിച്ച് വിജ്ഞാപനമിറക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈന്‍ കമ്പനികള്‍ നല്‍കുന്ന വന്‍ വിലക്കിഴിവ് ഓഫറുകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമെതിരെ ആഭ്യന്തര റീട്ടെയ്‌ലര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയങ്ങള്‍ക്കെതിരാണ് ഇത്തരം ഓഫറുകളെന്നാണ് ആഭ്യന്തര റീട്ടെയ്‌ലര്‍മാരുടെ ആരോപണം. ഇന്ത്യയുടെ ബിസിനസ് സൗഹൃദ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനായി അടുത്തിടെ ചേര്‍ന്ന യോഗത്തിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. ഇരപിടുത്ത സ്വഭാവമുള്ള വില നിര്‍ണയം നിയന്ത്രിക്കുന്നതിന് ഫഌഷ്് വില്‍പ്പനകളും അവയുടെ കാലാവധിയും (നിയമപരമായി ഇത്തരം വില്‍പ്പനകള്‍ അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍കൊള്ളിച്ച്) സര്‍ക്കാര്‍ നിര്‍ണയിക്കണമെന്നാണ് ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ പറയുന്നത്.

Comments

comments

Categories: Business & Economy
Tags: e- commerce