ജനുവരി ഒന്നിന് ശേഷം പ്രവര്‍ത്തിക്കുക ചിപ്പുള്ള കാര്‍ഡുകള്‍ മാത്രം

ജനുവരി ഒന്നിന് ശേഷം പ്രവര്‍ത്തിക്കുക ചിപ്പുള്ള കാര്‍ഡുകള്‍ മാത്രം

കൊച്ചി: ജനുവരി ഒന്നു മുതല്‍ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയുള്ളു. എ.ടി.എം. കാര്‍ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാഗ്‌നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു. ഡിസംബര്‍ 31നു ശേഷം ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വീസ’ (ഇ.എം.വി.) ചിപ്പുള്ള പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിക്കുകയുള്ള

നിലവിലുള്ള മാഗ്‌നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇത്തരം കാര്‍ഡുകള്‍ മാറ്റിക്കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം 60 ശതമാനത്തിലേറെ കാര്‍ഡുകള്‍ മാറ്റി നല്‍കിയിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ശേഷിച്ച കാര്‍ഡുകള്‍ മാറ്റിക്കൊടുക്കുക ദുഷ്‌കരമായിരിക്കും. അതിനാല്‍, അവസാന തീയതി നീട്ടണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചേക്കും.

2015 സെപ്റ്റംബറിന് മുന്‍പാണ് ബാങ്കുകള്‍ മാഗ്‌നറ്റിക് സ്‌ട്രൈപ്പ് കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നത്. 2015 സെപ്റ്റംബര്‍ മുതല്‍ പുതുതായി നല്‍കി വരുന്നത് ചിപ്പുള്ള കാര്‍ഡുകളാണ്. അതിനാല്‍ മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ള കാര്‍ഡുകളാണ് ഇപ്പോള്‍ മാറ്റേണ്ടത്.

Comments

comments

Categories: Business & Economy