വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍: മൂന്നംഗ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍: മൂന്നംഗ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേുള്ള ചുരുക്കപ്പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. നിലവില്‍ മൂന്ന് പേരുടെ പേരാണ് ചുരുക്കപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.

ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായിരുന്ന രമേഷ് പവാറും ചുരുക്കപ്പട്ടികയില്‍ ഇടം നേടി.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച 28 പേരില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പരിശീലകനെ തെരഞ്ഞെടുക്കുക.

Comments

comments

Categories: Sports
Tags: BCCI