ബജാജ് വി15 പവര്‍ അപ്പ് പുറത്തിറക്കി

ബജാജ് വി15 പവര്‍ അപ്പ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 65,700 രൂപ

ന്യൂഡെല്‍ഹി : ബജാജ് വി15 പവര്‍ അപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 65,700 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അല്‍പ്പം ഉയര്‍ന്ന പവര്‍ ഔട്ട്പുട്ടാണ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷത. റെഗുലര്‍ ബജാജ് വി15 മോഡലിന് പകരമാണ് വി15 പവര്‍ അപ്പ് വിപണിയിലെത്തുന്നത്. പുതിയ കളര്‍ ഓപ്ഷനുകള്‍, മെച്ചപ്പെട്ട ബോഡി ഗ്രാഫിക്‌സ്, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവ സവിശേഷതകളാണ്. എന്നാല്‍ എബിഎസ് നല്‍കിയിട്ടില്ല. 137 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ്.

149.5 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍ റീട്യൂണ്‍ ചെയ്തതോടെ റെഗുലര്‍ വി15 മോഡലിനേക്കാള്‍ ഒരു ബിഎച്ച്പി കരുത്തും 0.3 എന്‍എം ടോര്‍ക്കും അധികം ഉല്‍പ്പാദിപ്പിക്കും. ഇപ്പോള്‍ 12.8 ബിഎച്ച്പി കരുത്തും 13 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. എന്നാല്‍ 1-ഡൗണ്‍, 4-അപ്പ് എന്ന രീതിയിലാണ് ഇപ്പോള്‍ ഷിഫ്റ്റിംഗ് പാറ്റേണ്‍. നേരത്തെ എല്ലാ ഗിയറുകള്‍ക്കും അപ്പ് ചെയ്യേണ്ടിയിരുന്നു.

2016 ഫെബ്രുവരിയിലാണ് ബജാജ് വി15 ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഐഎന്‍എസ് വിക്രാന്ത് പടക്കപ്പലിന്റെ ഉരുക്ക് ഉപയോഗിച്ചാണ് ബജാജ് വി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചത്. ആദ്യ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയിരുന്നു.

Comments

comments

Categories: Auto