ആധാര്‍ നിയമങ്ങളിലെ ഭേദഗതി ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും

ആധാര്‍ നിയമങ്ങളിലെ ഭേദഗതി ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും

മൊബീല്‍ നമ്പറിനും ബാങ്ക് എക്കൗണ്ടിനും സ്വമേധയാ ആധാര്‍ നല്‍കാം

ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധിതമാക്കുന്ന നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് ഇപ്പോള്‍ നടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കും. ടെലിഗ്രാഫ് ആക്റ്റ്, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് (പിഎംഎല്‍എ) എന്നിവയാണ് ഭേദഗതി ചെയ്യുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സേവനങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടാനാകില്ലെന്ന സുപ്രീംകോടതി വിധിയുടെയും സ്വകാര്യത സംബന്ധിച്ച വിധിയുടെയും അടിസ്ഥാനത്തിലുള്ള നിയമ ഭേദഗതിക്ക് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.
നവീകരിച്ച നിയമങ്ങളുടെ കരട്്. 12 അക്ക ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമായി കണ്ടെത്തി കോടതി റദ്ദാക്കിയത്. എന്നാല്‍ നിയമ ഭേദഗതിക്കു ശേഷം സ്വമേധയാ ഈ വിവരങ്ങള്‍ നല്‍കാന്‍ തയാറുണ്ടോ എന്ന് ഉപഭോക്താക്കളോട് ആരായാന്‍ ബാങ്കുകള്‍ക്കും മൊബീല്‍ കമ്പനികള്‍ക്കും സാധിക്കും.

ആധാര്‍ ഡാറ്റാബേസില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ഡാറ്റ ചോര്‍ത്താനുള്ള ശ്രമം 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റാനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു. നിലവില്‍ മൂന്നു വര്‍ഷമാണ് ശിക്ഷാ കാലാവധി. നിലവില്‍ ആധാര്‍ നമ്പര്‍ എടുത്തിട്ടുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 18 വയസ് തികയുമ്പോള്‍ വേണമെങ്കില്‍ തന്റെ വിവരങ്ങള്‍ ബയോമെട്രിക് സംവിധാനത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. അത്തരത്തില്‍ അപേക്ഷ നല്‍കിയാല്‍, യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ ആ വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും നീക്കം ചെയ്യാന്‍ ബാധ്യസ്തരാണ്.

സ്വമേധയാ ഉപയോക്താക്കള്‍ക്ക് ആധാര്‍ നല്‍കാനാകുന്ന സാഹചര്യം ബാങ്കുകളെ സംബന്ധിച്ച് ഗുണകരമാണ്. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ വന്നതോടെ എക്കൗണ്ട് തുറക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചിരുന്നു. ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷനായി ക്യുആര്‍ കോഡ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

comments

Categories: FK News
Tags: adhaar

Related Articles