150 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ കരീമിന്റെ ഭക്ഷ്യ വിതരണ സേവനം

150 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ കരീമിന്റെ ഭക്ഷ്യ വിതരണ സേവനം

ദുബായിലും ജിദ്ദയിലുമാണ് ഓണ്‍ലൈന്‍ ഡെലിവെറി പ്ലാറ്റ്‌ഫോമായ കരീം നൗ തുടങ്ങിയിരിക്കുന്നത്

ദുബായ്: അറബ് മേഖലയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനമായ കരീം പുതിയ സംരംഭത്തിന് തുടക്കമിട്ടു. ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോം എന്ന നിലയില്‍ തുടങ്ങിയ സംരംഭത്തിന് കരീം നൗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഭക്ഷ്യവിതരണരംഗത്ത് ചുവടുറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് കരീമിന്റെ പുതിയ പദ്ധതി.

ടാക്‌സി സേവനത്തിന് ഉപരിയായി പേമെന്റ്‌സ്, ഉല്‍പ്പന്ന വിതരണം തുടങ്ങി നിരവധി മേഖലകളിലേക്ക് കരീം ചുവടുവെക്കുകയാണ്. പുതിയ സംരംഭമായ കരീം നൗവിനായി കമ്പനി 150 മില്ല്യണ്‍ ഡോളറാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ദുബായിലും ജിദ്ദയിലുമായിരിക്കും കരീം നൗ ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. നിലവിലെ കരീം ആപ്പിലൂടെയല്ല സേവനം ലഭിക്കുക. കരീം നൗ എന്ന പേരില്‍ ഇതിനായി പ്രത്യേകം ആപ്പ് വികസിപ്പിച്ചിട്ടുണ്ട് കമ്പനി. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭ്യമാണ്.

റൈഡ് ഹെയ്‌ലിംഗ് രംഗത്ത് കരീം എന്താണോ ചെയ്തത്, അത് ഭക്ഷ്യവിതരണരംഗത്ത് കരീം നൗ ചെയ്യു. വളരെ മികച്ച ഡൈനിംഗ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ കരീം നൗവിന് സാധിക്കും. അതേസമയം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. അതിവേഗത്തിലാണ് ഭക്ഷ്യ വിതരണ വിപണി വളര്‍ന്നുകൊണ്ടിരിക്കുനത്-കരീം നൗ മാനേജിംഗ് ഡയറക്റ്റര്‍ അദീപ് വാര്‍സി പറഞ്ഞു.

നിലവില്‍ കരീമിന് 33 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ഇവര്‍ക്ക് കരീം നൗവിലൂടെ ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാവുന്നതാണ്.

Comments

comments

Categories: Arabia
Tags: Careem now, Dubai