കൂടുതല്‍ കുടുംബങ്ങളിലേക്ക് സൗജന്യ എല്‍പിജി എത്തിക്കാന്‍ കേന്ദ്രം

കൂടുതല്‍ കുടുംബങ്ങളിലേക്ക് സൗജന്യ എല്‍പിജി എത്തിക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി:എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍ മന്ത്രി ഉജ്വല യോജന കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ വീടുകളിലും പാചകവാതകം എത്തിക്കാന്‍ ഈ നീക്കം വഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി (സി.സി.ഇ.എ) ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍.പി.ജി. കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ പെട്രോളിയം മന്ത്രാലയത്തോടു നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായത്തോടെ, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ സ്റ്റൗ വാങ്ങാനുള്ള സൗകര്യവും പലിശരഹിത വായ്പ്പയും പദ്ധതിയിലൂടെ ലഭിക്കുന്നു. എട്ട് കോടി കണക്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ കീഴില്‍ ഇപ്പോള്‍ 5.86 കോടിയിലധികം എല്‍.പി.ജി. കണക്ഷനുകള്‍ വിതരണം ചെയ്തിട്ടുണ്ട് എന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 5.6 കോടിയില്‍ 48 ശതമാനം പേരും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്.

Comments

comments

Categories: Current Affairs