കാര്‍ഷിക സംസ്‌കാരം നെഞ്ചേറ്റി തെലങ്കാന

കാര്‍ഷിക സംസ്‌കാരം നെഞ്ചേറ്റി തെലങ്കാന

കാര്‍ഷിക രാജ്യമെന്ന് ഖ്യാതികേട്ട ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചര്‍ച്ചയാകുന്നത് കര്‍ഷക ആത്മഹത്യകളാണ്. ജിഡിപിയുടെ 15 ശതമാനത്തോളം സംഭാവന ചെയ്യുന്ന, രാജ്യത്തെ 70 ശതമാനത്തോളം വരുന്ന ജനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉപജീവനത്തിനായി ആശ്രയിക്കുന്ന കാര്‍ഷിക മേഖലക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍. ഈ രീതിക്ക് ഒരു മാറ്റം വരുത്തണം എന്ന ആഗ്രഹത്തിന്മേലാണ് കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന കര്‍ഷകര്‍ക്ക് മാര്‍ഗദീപം തെളിച്ചത്. 2014 അദ്ദേഹം മുഖ്യമന്ത്രി പദത്തിലേറുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നു തെലങ്കാന. എന്നാല്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം കാര്‍ഷിക രംഗത്തേക് ശക്തമായ തിരുച്ചു വരവാണ് ഈ സംസ്ഥാനം നടത്തിയിരിക്കുന്നത്.രാജ്യത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട മികച്ച കാര്‍ഷിക മാതൃകളില്‍ ഒന്നായി തെലങ്കാന മാറിയതോടെ സംസ്ഥാന ഖജനാവിലും ആ മാറ്റം പ്രതിഫലിച്ചു തുടങ്ങി

കൃഷി, ആദിയില്‍ മനുഷ്യനുണ്ടായ കാലം മുതല്‍ക്ക് മനുഷ്യര്‍ ശീലിച്ചു വന്ന തൊഴില്‍. അന്നന്നത്തെ അന്നം കണ്ടെത്തുന്നതിനായി ആദ്യ കാലങ്ങളില്‍ മനുഷ്യര്‍ ആശ്രയിച്ചിരുന്നത് കൃഷിയേയായിരുന്നു. ആ കര്‍ഷക പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് വളര്‍ന്നു വന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ കൃഷിയും കൃഷിപ്പണിയും ഇന്ത്യക്കാര്‍ക്ക് അന്യമല്ല. ഈ രംഗത്ത് ധാരാളം വീഴ്ചകള്‍ സംഭവിച്ചിട്ടും കാര്‍ഷിക രാജ്യമെന്ന പേര് ഇന്ത്യക്ക് കൈമോശം വരാത്തതും അതുകൊണ്ടു തന്നെയാണ്.ലോകവിപണിയില്‍ ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വ്യത്യസ്തമായ കൃഷി രീതികള്‍, മായം ചേര്‍ക്കാത്ത വിഭവങ്ങള്‍ , ഏറ്റവും കുറഞ്ഞ കീടനാശി പ്രയോഗം തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങളെ വിപണിയിലെ താരമാക്കി മാറ്റിയതും. എന്നാല്‍ സാമൂഹികവും കാലാവസ്ഥാപരവുമായി വന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്തിന്റെ നടുവൊടിച്ചു. വിദേശ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്തുന്നതിനും വിദേശ ഭക്ഷ്യ ബ്രാന്‍ഡുകള്‍ ഇവിടെ ചുവടുറപ്പിക്കുന്നതിനും ഇത് കാരണമായി.

കൃഷി ആശ്രയിച്ചു ഉപജീവനം നടത്തിയിരുന്ന പല കുടുംബങ്ങളും പയ്യെ പയ്യെ മറ്റു വ്യവഹാരങ്ങളിലേക്ക് കടന്നു തുടങ്ങി. ഇതോടെ തൊഴിലാളിക്ഷാമവും രൂക്ഷമായി. കാലാവസ്ഥ വ്യതിയാനങ്ങളെയും സാമൂഹികമായ മാറ്റങ്ങളെയും അവഗണിച്ചു തൊഴിലില്‍ തുടര്‍ന്നവര്‍ കൃഷിയില്‍ നഷ്ടങ്ങളെ നേരിടേണ്ടി വന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവര്‍ക്ക് വേണ്ടത്ര വിളവ് ലഭിക്കാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങി. സഹായിക്കാന്‍ മറ്റാരുമില്ല, ആകെ അറിയാവുന്ന തൊഴില്‍ കൃഷി മാത്രമാണ് ഈ അവസ്ഥയില്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ വന്നപ്പോള്‍ പല കര്‍ഷകരും ആത്മഹത്യയില്‍ അഭയം തേടി. അങ്ങനെ കര്‍ഷക രാജ്യമായ ഇന്ത്യക്ക് കര്‍ഷക ആത്മഹത്യകള്‍ മൂലം ലോകത്തിനു മുന്നില്‍ തല കുനിക്കേണ്ടതായി വന്നു. കേരളം, തമിഴ് നാട്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങള്‍ കര്‍ഷക ആത്മഹത്യയുടെ കയ്പുനീര്‍ രുചിച്ചു.വരള്‍ച്ച, ജെനെറ്റിക്കലി മോഡിഫൈഡ് വിളകളുടെ ഉപയോഗത്തിലൂടെ വിളവ് വര്‍ധിക്കാത്തത്,സാമ്പത്തിക നയത്തില്‍ വന്ന വ്യത്യാസം തുടങ്ങിയവയാണ് കര്‍ഷക ആത്മഹത്യയുടെ മൂലകാരണങ്ങളായി പറയുന്നത്. 1998 മുതല്‍ 2018 വരെയുള്ള 20 വര്‍ഷക്കാലത്തിനിടക്ക് 300,000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്.

കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമായിരുന്നു തെലങ്കാന. എന്നാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് കളങ്കമേല്‍പ്പിക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് ഒരന്ത്യം കൊണ്ട് വരണം എന്ന് തീരുമാനിച്ചതോടെ തെലങ്കാന പുതിയ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.2014 കെ ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് മുതലാണ് തെലങ്കാനയുടെ കാര്‍ഷിക അന്തരീക്ഷത്തില്‍ മാറ്റം വരുന്നത്. കര്‍ഷകര്‍ക്ക് ഹിതകരമാകുന്ന രീതിയിലുള്ള പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു നടപ്പാക്കിയത്. എന്താണ് തെലങ്കാനയുടെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് മനസിലാക്കിയ ശേഷം അതിനുള്ള പരിഹാരം കണ്ടെത്തുക എന്ന രീതിയാണ് ഒരു കര്‍ഷകന്‍ കൂടിയായ മുഖ്യമന്ത്രി അവലംബിച്ചത്. മുഖ്യമന്ത്രിയുടെ കാര്‍ഷിക പാരമ്പര്യം തന്നെയാണ് ഈ മേഖലയില്‍ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായത്.

കാര്‍ഷികമേഖലയുടെ ഉണര്‍വ്വ്‌ മാത്രമാണ് ലക്ഷ്യം

തെലങ്കാന അറിയപ്പെടേണ്ടത് കാര്‍ഷിക സംസ്ഥാനം എന്ന നിലക്ക് തന്നെയായിരിക്കണം എന്ന ആവശ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള വികസന നടപടികളാണ് കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് കാരണമായത്. ദിനംപ്രതി പുതിയ പദ്ധതികള്‍ എന്ന നിലക്കാണ് തെലങ്കാന കാര്‍ഷകക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. സംസ്ഥാന ബജറ്റിന്റെ നല്‌ളൊരു വിഹിതം അതിനായി മാറ്റി വച്ചു.കാര്‍ഷിക നവോദ്ധാനം എന്ന ലക്ഷ്യത്തിലേക്ക് നാടാണ് കയറുന്നതിന്റെ ആദ്യപടിയായി തെലങ്കാന സര്‍ക്കാര്‍ ശ്രദ്ധിച്ചത് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ സര്‍വേകള്‍ നടത്തി. തത്ഫലമായി കര്‍ഷകര്‍ നേരിടുന്ന പ്രാഥമിക പ്രശനം കൃഷിസ്ഥലത്തേക്ക് ആവശ്യമായ വെള്ളത്തിന്റെ ലഭ്യതയാണ് എന്ന് മനസിലായി. ഇതേ തുടര്‍ന്ന് കൃഷിക്കു വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പിലാക്കി.ഇന്ന് തെലങ്കാനയുടെ ഭൂരിഭാഗം കൃഷിയിടങ്ങളിലേക്കും സര്‍ക്കാകര്‍ നേരിട്ടാണ് വെള്ളമെത്തിക്കുന്നത്.

നിലവിലെ കാര്‍ഷിക കടങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ കര്‍ഷകര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നത്. ഈ നയത്തിന്റെ പ്രയോജനം സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് ലഭിച്ചു .പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഭൂമിക്ക് പട്ടയമില്ലാത്തതും മറ്റൊരു പ്രധാന പ്രശ്‌നമായിരുന്നു.തര്‍ക്കത്തിലിരിക്കുന്ന കാര്‍ഷിക ഭൂമി അദാലത്ത് നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച് കര്‍ഷകര്‍ക്കനുകൂലമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കര്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. കൃഷി ചെയ്യുന്നതിന് മുന്‍കൂര്‍ സഹായമായി ഏക്കറിന് 8000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയെ കര്‍ഷകര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.കര്‍ഷക കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി നടപ്പിലാക്കിയതോടെ തെലങ്കാന കര്‍ഷക പരിചരണത്തിന്റെ കാര്യത്തില്‍ മുന്നോട്ടേക്ക് കുതിച്ചു. ഈ പദ്ധതി പരാക്രമം പോളിസിയെടുത്ത കര്‍ഷകര്‍ മരണപ്പെടുകയാണെങ്കില്‍ പത്തു ദിവസത്തിനകം അവകാശിയുടെ കയ്യില്‍ അഞ്ചു ലക്ഷം രൂപയെത്തും.

എന്തുകൊണ്ട് ഇത്തരമൊരു തിരിച്ചറിവ് ?

കര്‍ഷകക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് തെലങ്കാന. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമീപനം തെലങ്കാന സ്വീകരിച്ചത്? ഇതിനുള്ള പ്രധാന കാരണം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച തെലങ്കാനയിലെ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാല്‍ മഹാരാഷ്ട്രയ്ക്കു താഴെ രണ്ടാം സ്ഥാനത്തായി തെലങ്കാന വന്നതോടെ കാര്യങ്ങളുടെ സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥയായി. മുപ്പതിലേറെ കാര്‍ഷിക വികസന പദ്ധതികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. നിതി ആയോഗ് തയാറാക്കിയ സൂചികയനുസരിച്ച് രാജ്യത്തെ കര്‍ഷകസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു തെലങ്കാന.

പരുത്തിക്കര്‍ഷകരാണ് തെലങ്കാനയില്‍ പ്രധാനമായും ആത്മഹത്യ ചെയ്തിട്ടുള്ളത്.വിലയിടിവിന്റെയും വിളനാശത്തിന്റെയും ആഘാതമാണ് ഇതിനുള്ള പ്രധാന കാരണം. നിലവില്‍ 55 ലക്ഷം കര്‍ഷകരാണ് തെലങ്കാനയുടെ മാറുന്ന കാര്‍ഷിക സമീപനത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.

ബജറ്റിന്റെ 26 ശതമാനം കാര്‍ഷിക മേഖലക്ക്

കൃഷിയിലൂടെ ഒരു നാട് പുരോഗതി പ്രാപിക്കുമ്പോള്‍ അതിന്റെ ഫലം എല്ലാവര്ക്കും ലഭിക്കുന്നു എന്ന ഉറപ്പിന്മേലാണ് സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യറായത്. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി സംസ്ഥാന ബജറ്റിന്റെ 26 ശതമാനമാണ് തെലങ്കാന സര്‍ക്കാര്‍ 2014 ല്‍ മാറ്റിവച്ചത്.മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനം വകയിരുത്തുന്നതിനേക്കാളും വലിയ തുകയായിരുന്നു ഇത്. ഈ തുക മുഴുവന്‍ ചെലവഴിച്ചത് തെലങ്കാനയില്‍ കൂടുതല്‍ കൃഷി ആരംഭിക്കുന്നതിനായല്ല, മറിച്ച് കൃഷിയോടുള്ള താല്‍പര്യം കുറയുന്നതിനെ നേരിടാനാണ്.മൊത്തം ജനസംഖ്യയുടെ 55.49 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിഞ്ഞുകൂടുന്ന സംസ്ഥാനമാണ് തെലങ്കാന. അതിനാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ പൂര്‍ണമായ ഗുണം പദ്ധതിക്ക് കീഴില്‍ വരുന്ന ഓരോ വ്യക്തിക്കും ലഭിക്കണം. അതിനാല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കി. തെലങ്കാന. ചോളം, സോയാബീന്‍, പരുത്തി, ധാന്യങ്ങള്‍, പയറിനങ്ങള്‍, നെല്ല്, പച്ചക്കറികള്‍, കരിമ്പ്, മാവ് തുടങ്ങിയ തെലങ്കാനയിലെ പ്രധാന കാര്‍ഷിക വൈവിധ്യങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ചു. പരമ്പരാഗത വിളകള്‍ക്ക് പുറമേ വിപണി സാദ്യതയുള്ള പുത്തന്‍ വിളകള്‍ പരീക്ഷിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിച്ചു.

മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയിടങ്ങളാണ് 63 ശതമാനവും. മഴക്കുറവും വരള്‍ച്ചയും ജലക്ഷാമവുമെല്ലാം കൃഷിയെ തളര്‍ത്തും. ഈ സാഹചര്യം അപരിഗണിക്കുന്നതിനായി സര്‍ക്കാര്‍ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന രീതി നടപ്പിലാക്കി. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഒന്നും തന്നെ ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കരുത് എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ അതിനുതകുന്ന മുന്‍കൂര്‍ നടപടികള്‍ സ്വീകരിച്ച ശേഷമായിരുന്നു പദ്ധതികള്‍ പ്രഖ്യാപിച്ചു നടപ്പാക്കിയത്.കാര്‍ഷിക പുനരുദ്ധാരണത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച റെക്കോര്‍ഡുകളില്‍ ഒന്നാണ് തെലങ്കാന.

അന്‍പതിലേറെ പദ്ധതികള്‍, സബ്‌സിഡികള്‍ തെലങ്കാന വളരുകയാണ്

കര്‍ഷകര്‍ക്കായി അമ്പതിലേറെ സഹായ പദ്ധതികളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ചു നടപ്പിലാക്കിയത് . കൃഷിച്ചെലവിനായി ഏക്കറിന് ഒരു സീസണില്‍ നാലായിരം രൂപ വീതം വര്‍ഷം എണ്ണായിരം രൂപ നല്‍കുന്ന റൈതു ബന്ധുവും റൈതു ബീമ ഇന്‍ഷുറന്‍സും പദ്ധതികള്‍ രാജ്യത്തിന്റെ ഒന്നടങ്കം കയ്യടി ഏറ്റുവാങ്ങിയവയായിരുന്നു.കൃഷിക്കു ജലസേചനസൗകര്യം ഒരുക്കുന്ന മിഷന്‍ കാകതീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക പ്രോത്സാഹന പദ്ധതിയാണ്.ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ റൈതു സമന്വയ സമിതികളും പ്രവര്‍ത്തനം തുടങ്ങി എന്നതും താലങ്കാനക്ക് കയ്യടി വാങ്ങിക്കൊടുക്കുന്ന പ്രവര്‍ത്തനമാണ്. . ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ റൈതു സമന്വയ സമിതികളും പ്രവര്‍ത്തനം തുടങ്ങി. ഓരോ ഉല്‍പ്പന്നത്തിനും താങ്ങുവില നിശ്ചയിച്ചതും കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കിയ പദ്ധതിയാണ് .

Comments

comments

Categories: FK Special, Slider