തലോയോട്ടിയുടെ രൂപം തേടി…

തലോയോട്ടിയുടെ രൂപം തേടി…

മനുഷ്യ തലയോട്ടിയുടെ ആകൃതിക്ക് പിന്നില്‍ നിയാണ്ടര്‍താല്‍ ജീനുകള്‍

ലണ്ടന്‍: ആധുനിക മനുഷ്യന്റെ തലയോട്ടിയുടെ രൂപത്തെ സ്വാധീനിക്കുന്ന രണ്ട് ജീനുകളെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിയാണ്ടര്‍താല്‍സില്‍ നിന്നാണ് ഇവയുടെ ഉല്‍ഭവം.

ജര്‍മനിയിലെ ദുംസല്‍ ദോര്‍ഫിനടുത്തുള്ള നിയാന്‍ഡര്‍ താഴ്‌വരയില്‍ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള ആദിമമനുഷ്യവിഭാഗമാണ് നിയാന്‍ഡര്‍ത്താല്‍. പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ 1,20,000 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. നിയാന്‍ഡര്‍ത്താല്‍ മനുഷ്യരില്‍കൂടിയാണ് ആള്‍ക്കുരങ്ങില്‍നിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്ന് നരവംശശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ഇവരില്‍ നിന്നാണ് നമ്മുടെ തലയോട്ടിയുടെ ആകൃതി രൂപപ്പെട്ടതെന്നാണ് പുതിയ പഠനം പറയുന്നത്.

നമ്മുടെ ഏറ്റവും പുരാതന പൂര്‍വികരായ നിയാണ്ടര്‍താല്‍ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യര്‍ക്ക് അസാധാരണമായ ഉരുണ്ട തലയോട്ടികളും തലച്ചോറുമാണുള്ളത്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇവലൂഷണറി ആന്ത്രപോളജിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

കറന്റ് ബയോളജി എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്. എംആര്‍ഐ സ്‌കാനാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നിയാണ്ടര്‍താല്‍സിന്റെ ഡിഎന്‍എയിലെ അംശം ജനിതക ഘടനയില്‍ പ്രവര്‍ത്തിക്കുന്നത് വിലയിരുത്താനായി 4500 തലച്ചോറുകളുടെ രൂപഘടന പരിശോധിക്കാനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഫോസില്‍ തലയോട്ടികളും ആധുനിക മനുഷ്യന്റെയും നിയാണ്ടര്‍താല്‍സിന്റെയും തലയോട്ടിയുടെ ഘടനയും പഠനവിധേയമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Skull