9-ാം വയസില്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചു, ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമ

9-ാം വയസില്‍ മൊബൈല്‍ ആപ്പ് വികസിപ്പിച്ചു, ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമ

ദുബായ്: സോഫ്റ്റ്‌വെയര്‍ ഡവലപ്പ് ചെയ്യുക എന്നത് ഇന്നു വലിയ ഭാരിച്ച കാര്യമാണെന്ന് ആരും പറയില്ല. പക്ഷേ, ഒരു കമ്പനി നടത്തിക്കൊണ്ടു പോവുകയെന്നത് ഹിമാലയന്‍ ടാസ്‌ക് തന്നെയാണ്. മേല്‍പ്പറഞ്ഞ രണ്ട് കാര്യങ്ങളും പുഷ്പം പോലെ നടത്തിക്കൊണ്ടു പോകുന്നുണ്ട് ഒരു 13 വയസുകാരന്‍. പേര് ആദിത്യന്‍ രാജേഷ് എന്നാണ്. കക്ഷി തിരുവല്ല സ്വദേശിയുമാണ്.
അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ ആദിത്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബോറടി മാറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു ആദിത്യന്‍ രാജേഷ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. അന്ന് ആദിത്യന് പ്രായം വെറും ഒന്‍പത് വയസ്. ആ പ്രായത്തില്‍ തന്നെ ആദിത്യന്‍ ക്ലൈന്റ്‌സിനു വേണ്ടി ലോഗോ, വെബ്‌സൈറ്റുകള്‍ ഡിസൈനിംഗും ചെയ്തിരുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗത്തോടുള്ള അഭിനിവേശം ആദിത്യനെ ട്രിനെറ്റ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിനു തുടക്കമിടാനും പ്രേരിപ്പിച്ചു. ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ മൂന്ന് ജീവനക്കാരുണ്ട്. മൂന്ന് പേരും ആദിത്യന്റെ സ്‌കൂളില്‍ തന്നെ പഠിക്കുന്നവരും സുഹൃത്തുക്കളുമാണ്. തിരുവല്ല സ്വദേശിയാണെങ്കിലും ആദിത്യന്‍ ദുബായിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടിയുള്ള ബിബിസി ടൈപ്പിംഗ് (BBC Typing) എന്ന വെബ്‌സൈറ്റ് പരിചയപ്പെടുത്തി കൊടുത്തു കൊണ്ടാണ് ആദിത്യനെ പിതാവായ രാജേഷ് ആദ്യമായി കമ്പ്യൂട്ടര്‍ ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയത്.

‘ ഒരു കമ്പനിയുടെ ഉടമസ്ഥത കൈവരിക്കണമെങ്കില്‍ എനിക്ക് 18 വയസ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഞങ്ങള്‍ ഇപ്പോള്‍ ഒരു കമ്പനി പോലെ പ്രവര്‍ത്തിക്കുന്നു.ഞങ്ങള്‍ ഇതിനോടകം തന്നെ 12 ക്ലൈന്റ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു കഴിഞ്ഞു. ക്ലൈന്റ്‌സിന് ഞങ്ങള്‍ ഡിസൈനും, കോഡിംഗ് സേവനവും തികച്ചും സൗജന്യമായി നല്‍കുകയും ചെയ്തതായും’ ആദിത്യന്‍ പറഞ്ഞു.

Comments

comments

Categories: Slider, Tech