ഇന്ത്യന്‍ അഗ്രി-ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 1.6 ബില്യണ്‍ ഡോളര്‍

ഇന്ത്യന്‍ അഗ്രി-ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 1.6 ബില്യണ്‍ ഡോളര്‍

നടന്നത് 558 നിക്ഷേപ ഇടപാടുകള്‍

1. 681 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയ 2015 വര്‍ഷമാണ് ഈ നിക്ഷേപ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം. 2. ആകെ ലഭിച്ച 1.66 ബില്യണ്‍ നിക്ഷേപത്തില്‍ ഒരു ബില്യണും ഫുഡ് ഡെലിവറി മേഖലയിലാണ് ഉണ്ടായത്. 3.നിക്ഷേപ സമാഹരണത്തില്‍ സൊമാറ്റോ ഒന്നാം സ്ഥാനത്ത്, സ്വിഗ്ഗി രണ്ടാം സ്ഥാനത്ത്.

മുംബൈ: രാജ്യത്തെ കാര്‍ഷിക, ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ 2013 മുതല്‍ 2017 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ 1.66 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ അഗ്രിടെക് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരായ ഒമ്‌നിവോര്‍ വെഞ്ച്വേഴ്‌സിന്റെ റിപ്പോര്‍ട്ടനുസരിച്ച് 558 നിക്ഷേപ ഇടപാടുകളാണ് ഇക്കാലയളവില്‍ നടന്നത്. 2013 ല്‍ 89 ദശലക്ഷം ഡോളറായിരുന്ന അഗ്രി-ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 2017 ആയപ്പോഴേക്കും 342 ദശലക്ഷം ഡോളറായി ഉയര്‍ന്നു. 681 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയ 2015 വര്‍ഷമാണ് ഈ നിക്ഷേപ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ പിന്തുണച്ച ഹൈപ്പര്‍ലോക്കല്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകള്‍ പലതും പരാജയപ്പെട്ടത് പിന്നീട് നിക്ഷേപ ഇടപാടുകള്‍ കുറയാന്‍ കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇഗ്രോസറി, റെസ്‌റ്റൊറന്റ് മാര്‍ക്കറ്റ്‌പ്ലെയ്‌സ്, കുക്കിംഗ് ടെക് മേഖലകളിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന ഇടത്തരം കുടുംബങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്ന അഗ്രി-ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. കണ്‍സ്യൂമര്‍ ഫണ്ട്, വന്‍കിട ടെക് കമ്പനികള്‍, വ്യതസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം നേടിയിരിക്കുന്നത്.

‘ഇന്ത്യ അഗ്രി-ഫുഡ് സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റിംഗ് റിപ്പോര്‍ട്ട് : 5 ഇയര്‍ റിവ്യു’ റിപ്പോര്‍ട്ടനുസരിച്ച് ആകെ ലഭിച്ച 1.66 ബില്യണ്‍ നിക്ഷേപത്തില്‍ ഒരു ബില്യണും ഫുഡ് ഡെലിവറി മേഖലയിലാണ് ഉണ്ടായത്. നിക്ഷേപസമാഹരണത്തില്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോയാണ് ഒന്നാം സ്ഥാനത്ത്. ഈ ്അഞ്ചു വര്‍ഷകാലയളവില്‍ 217 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് സോമറ്റോ നേടിയത്. സെക്ക്വോയ കാപ്പിറ്റല്‍, ടെമാസെക്, വൈ കാപ്പിറ്റല്‍, ഇന്‍ഫോഎഡ്ജ് തുടങ്ങിവരാണ് പ്രധാന നിക്ഷേപകര്‍. രണ്ടാം സ്ഥാനം സ്വിഗ്ഗിക്കാണ് അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ്, നോര്‍വെസ്റ്റ്, ബെസെമര്‍ വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ്, ഡിഎസ്ടി ഗ്ലോബല്‍, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, നാസ്‌പേഴ്‌സ് എന്നിവരില്‍ നിന്ന് 156 ദശലക്ഷം ഡോളറാണ് സ്വിഗ്ഗി നേടിയത്.

ഓണ്‍ലൈന്‍ റെസ്റ്റൊറന്റ് പോലുള്ള ഉപഭോക്താക്കളുമായി വളരെ അടുത്ത് നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ 1.47 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. രാജ്യത്തെ മിഡില്‍ ക്ലാസ്, അപ്പര്‍മിഡില്‍ ക്ലാസ് ഉപഭോക്താക്കളുടെ വളര്‍ച്ചയാണ് വിഭാഗത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ധിച്ച നിക്ഷേപ സമാഹരണത്തിന് ചാലകശക്തികളായത്. കൂടാതെ ഇന്റര്‍നെറ്റ്, മൊബീല്‍ ഉപയോഗം വര്‍ധിച്ചതും ഗുണനിലവാരമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള അവബോധവും ഈ സ്റ്റാര്‍ട്ടപ്പുകളുടെ സഹായിച്ചിട്ടുണ്ട്.

അതേ സമയം ഫാം മാനേജ്‌മെന്റ്, ഫാം റോബോട്ടിക് തുടങ്ങിയ മേഖലകളിലെ കമ്പനികളേപ്പോലെ ഉല്‍പ്പാദകരുമായി അടുത്ത് നില്‍ക്കുന്ന അഗ്രി-ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 189 ദശലക്ഷം ഡോളര്‍ മാത്രമാണ് ഇക്കാലയളവില്‍ സമാഹരിക്കാനായത്. 2015 ല്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഈ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപ സമാഹരണം പിന്നീട് തുടര്‍ച്ചയായി കുറയുകയായിരുന്നു. 2015 ല്‍ 641 ദശലക്ഷം ഡോളര്‍ സമാഹരണം നടന്ന ഈ മേഖലയില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ 2017 ല്‍ 265 ദശലക്ഷം ഡോളറിന്റെ നിക്ഷേപം മാത്രമാണ് നടന്നത്.
…………….

ഓണ്‍ലൈന്‍ റെസ്റ്റൊറന്റ് പോലുള്ള ഉപഭോക്താക്കളുമായി വളരെ അടുത്ത് നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ 1.47 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. രാജ്യത്തെ മിഡില്‍ ക്ലാസ്, അപ്പര്‍മിഡില്‍ ക്ലാസ് ഉപഭോക്താക്കളുടെ വളര്‍ച്ചയാണ് വിഭാഗത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ധിച്ച നിക്ഷേപ സമാഹരണത്തിന് ചാലകശക്തികളായത്. കൂടാതെ ഇന്റര്‍നെറ്റ്, മൊബീല്‍ ഉപയോഗം വര്‍ധിച്ചതും ഗുണനിലവാരമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള അവബോധവും ഈ സ്റ്റാര്‍ട്ടപ്പുകളുടെ സഹായിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy