മായമുള്ള വെളിച്ചെണ്ണ: 74 ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

മായമുള്ള വെളിച്ചെണ്ണ: 74 ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 74 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവയുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിംഗ് ഐഎഎസ് ഉത്തരവിറക്കി.

കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.നിരോധിച്ചത് മുഴുവന്‍ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 30ന് 51 ബ്രാന്‍ഡുകള്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു

Comments

comments

Categories: Current Affairs
Tags: coconut oil