ബാങ്ക് എക്കൗണ്ടിനും മൊബീല്‍ കണക്ഷനും ഇനി ആധാര്‍ നിര്‍ബന്ധമില്ല

ബാങ്ക് എക്കൗണ്ടിനും മൊബീല്‍ കണക്ഷനും ഇനി ആധാര്‍ നിര്‍ബന്ധമില്ല

ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ടുകളും, സിം കാര്‍ഡ് കണക്ഷനുകളും എടുക്കുന്നതിന് ഇനിമുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് കാബിനറ്റ് യോഗം അംഗികാരം നല്‍കി. സെപ്റ്റംബര്‍ 26ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഇത്തരം ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് മറ്റ് ഏത് തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാവുന്നതുമാണ്.

ജനങ്ങള്‍ക്കു സേവനം നല്കാന്‍ 12 അക്ക ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57 ാം വകുപ്പ് സൂപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മാണം.ടെലഗ്രാഫ് ആക്ടിലും പ്രിവന്‍ഷന്‍ ഒഫ് മണി ലോണ്ടറിംഗ് ആക്ടിലുമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ഇനി മുതല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് സിം എടുക്കാന്‍ സാധിക്കും. അതുപോലെ ബാങ്ക് എക്കൗണ്ട് എടുക്കുമ്പോള്‍ കെവൈസി ഓപ്ഷനില്‍ ചേര്‍ക്കാന്‍ വേണ്ടി മാത്രം ആധാര്‍ നല്‍കിയാല്‍ മതിയാകും.

സെപ്തംബറില്‍ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ ആധാറിന് ഭരണഘടനാ പരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Comments

comments

Categories: Current Affairs