നിസാന്‍ കിക്ക്‌സിന്റെ ബുക്കിംഗ് ആരംഭിച്ചു

നിസാന്‍ കിക്ക്‌സിന്റെ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: നിസാന്റെ ഏറ്റവും പുതിയ എസ്‌യുവി നിസാന്‍ കിക്ക്‌സിന്റെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ നല്‍കി നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്‌സ് ബുക്ക് ചെയ്യാനാകും. www.nissan.in എന്ന സൈറ്റ് വഴിയും കിക്ക്‌സ് ബുക്ക് ചെയ്യാം. പുതിയ തലമുറയിലെ നഗരവാസികളായ സാഹസികരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിസാന്‍ കിക്ക്‌സ് ഇന്ത്യന്‍ ഉപഭോക്താക്കളോടുള്ള നിസാന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രം കൂടിയാണെന്ന് നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഡയറക്റ്റര്‍ ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു.

പുതിയ നിസാന്‍ കിക്ക്‌സില്‍ ഒട്ടനവധി സ്ഥാപിതമായ ഡിസൈന്‍ മുദ്രകളും ഫീച്ചേഴ്‌സും അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ റോഡുകളില്‍ ശക്തവും സുരക്ഷിതവുമാണ് നിസാന്‍ കിക്ക്‌സ്, റൂഫ് റെയിലോട് കൂടിയ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈന്‍, എല്‍ഇഡി ഡിആര്‍എല്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, മുന്‍ വശത്തെ ഫോഗ് ലാംമ്പ്, ഡോറില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്ററോട് കൂടിയ ഒഅര്‍വിഎസ്, വിമോഷന്‍ ഗ്രില്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്യ്ത ഹെഡ് ലാമ്പുകളും ടെയില്‍ ലൈറ്റുകളും, എല്‍ഇഡി സിഗ്‌നേച്ചര്‍ ലാമ്പും, 5 സ്‌പോക്ക് അലോയ് വീലുകളും നിസാന്‍ കിക്ക്‌സിന് വ്യത്യസ്തമായ ഭാവം നല്‍കുന്നതായും ബ്രാര്‍ പറഞ്ഞു.

Comments

comments

Categories: Auto
Tags: Nissan kicks