ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോളിന് 20 പൈസയും ഡീസലിന് ഒന്‍പതു പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.അഞ്ചുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ മാത്രം 36 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

72 രൂപ 46 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില. ഡീസലിന് 68 രൂപ നല്‍കണം. അഞ്ചുദിവസം മുന്‍പ് 72 രൂപ 10 പൈസയായിരുന്ന പെട്രോള്‍ വിലയാണ് ദിവസങ്ങള്‍ക്കകം ഈ നിലയില്‍ വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 73 രൂപ 75 പൈസയായി. ഡീസല്‍ വില 69 രൂപ 31 പൈസയും. കോഴിക്കോട് 72 രൂപ 77 പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 68 രൂപ 31 പൈസയും.

രാജ്യാന്തരവിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 60 ഡോളറിന് മുകളില്‍ എത്തി. എണ്ണ വിലയിടിവ് തടയാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്ക് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: diesel, fuel, petrol