ബോഷിന്റെ പുതിയ പവര്‍ ടൂളുകള്‍ വിപണിയില്‍

ബോഷിന്റെ പുതിയ പവര്‍ ടൂളുകള്‍ വിപണിയില്‍

കൊച്ചി: പവര്‍ ടൂള്‍ വിപണിയിലെ കരുത്തരായ ബോഷിന്റെ രണ്ട് പുതിയ ഉപകരണങ്ങള്‍ വിപണിയിലെത്തി. തടിയുല്‍പ്പന്ന നിര്‍മാണത്തില്‍ ഉപരിതലം മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഓര്‍ബിറ്റല്‍ സാന്‍ഡറായ ജിഎസ്എസ് 140, കട്ടിംഗിന് ഉപയോഗിക്കുന്ന ജിഎസ്ടി 650 എന്നീ പവര്‍ ടൂളുകള്‍ നൂതന സവിശേഷതകളോടെ ഡിസൈന്‍ ചെയ്തവയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

1.2 കിലോ ഗ്രാം മാത്രം ഭാരമുള്ള ജിഎസ്എസ് 140 പ്രൊഫഷണല്‍ വുഡ് വര്‍ക്കിംഗിന് ഉപയോഗിക്കാനുള്ളതാണ്. ഉയര്‍ന്നു നില്‍ക്കുന്ന പ്രതലങ്ങളിലും ഇടുങ്ങിയ പ്രതലങ്ങളിലും ഇത് അനായാസം ഉപയോഗിക്കാനാകും. ഈസി ഫിറ്റ് ക്ലാംപിംഗ് സംവിധാനമുള്ളതിനാല്‍ സാന്‍ഡ് പേപ്പര്‍ വളയുകയോ പൊടിയുകയോ ചെയ്യില്ല. സാന്‍ഡ് പേപ്പര്‍ റോളുകളും വെല്‍ക്രോ ടൈപ്പ് ഷീറ്റുകളും ഇതില്‍ അനായാസം ഉപയോഗിക്കാം. ഇതിന്റെ ഓര്‍ബിറ്റല്‍ സ്‌ട്രോക്ക് റേറ്റ് 28000 ഒ പി എം ആണ്. 101 x 112 പ്ലേറ്റ് ഡൈമന്‍ഷന്‍. 200 വാട്ട് ആണ് ശേഷിയെന്നും കമ്പനി അവകാശപ്പെട്ടു.

ഏത് കോണിലും കൃത്യതയോടെ മുറിക്കാന്‍ സഹായിക്കുന്ന ജിഎസ്ടി 650യുടെ ഭാരം 1.9 കിലോഗ്രാം മാത്രമാണ്. 65 എംഎം ആഴത്തില്‍ മരത്തടിയിലും 10 എംഎം ആഴത്തില്‍ അലൂമിനിയത്തിലും 3 എംഎം ആഴത്തില്‍ നോണ്‍ അലോയ്ഡ് സ്റ്റീലിലും കട്ട് ചെയ്യാന്‍ കഴിയുന്ന ജിഎസ്ടി 650ല്‍ രണ്ട് പാളികളുള്ള റീ ഇന്‍ഫോഴ്‌സ്ഡ് ഇന്‍സുലേറ്റിംഗ് മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഇലക്ട്രിക് എര്‍ത്തിന്റെ ആവശ്യമില്ല. പുതിയ ഉപകരണങ്ങള്‍ ആമസോണില്‍ ഉടന്‍ ലഭ്യമാകുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: Bosch