ശ്രീലങ്കയില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്

ശ്രീലങ്കയില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്

കൊളംബോ: മാസങ്ങള്‍ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊവില്‍ ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി.

സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മഹിന്ദ രജപക്‌സേ രാജിവെച്ച ശേഷമാണ് റനില്‍ വിക്രമസിംഗ വിണ്ടും അധികാരത്തിലേക്ക് എത്തിയത്.

നേരത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന, പാര്‍ലമെന്റ് മരവിപ്പിച്ച ശേഷം പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗയെ അസ്ഥിരപ്പെടുത്തുകയും മഹിന്ദ രജപക്‌സേയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.

എന്നാല്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ രജപക്‌സ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

ശ്രീലങ്കയിലെ 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നവംബര്‍ 9ലെ ഉത്തരവിനെതിരെ 13 ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. തുടര്‍ന്ന് നവംബര്‍ 13ന് സിരിസേനയുടെ നടപടി മരവിപ്പിച്ചു കൊണ്ട് കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഇടക്കാല ഉത്തരവു നല്‍കിയ 3 ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷമാണ് സിരിസേന ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് വിധി പറഞ്ഞത്.

Comments

comments

Categories: Slider, World

Related Articles