5 കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 42,513 കോടി രൂപ

5 കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 42,513 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ അഞ്ച് സ്ഥാപനങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ വാരം വിപണി മൂല്യത്തില്‍ ആകെ കൂട്ടിച്ചേര്‍ത്തത് 42,513.94 കോടി രൂപ. പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഇന്‍ഫോസിസ്, മാരുതി സുസുകി എന്നിവയും വിപണി മൂല്യ വര്‍ധനയില്‍ കുതിപ്പ് പ്രകടമാക്കി. അതേസമയം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

എസ്ബിഐയുടെ വിപണി മൂല്യം 12,271.31 കോടി രൂപ വര്‍ധിച്ച് 2,58,054.45 കോടിയായി. ഇന്‍ഫോസിസിന്റേത് 10,724.92 അധികരിച്ച് 3,08,248.78 കോടിയിലെത്തി. മാരുതി സുസുകിയുടെ വിപണിമൂല്യം 10270.73 കോടി വര്‍ധന രേഖപ്പെടുത്തി 2,31,215.10 കോടിയായി. 7,348.99 കോടിയാണ് എച്ച്‌യുഎല്‍ ഈയിനത്തില്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ വാരം 4,01,932.02 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഐടിസിയും 1,897.99 കോടിയുടെ മൂല്യ വര്‍ധനയ്ക്ക് സാക്ഷ്യം വഹിച്ചു. 3,37,535.08 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം.

അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യത്തില്‍ 13,627.91 കോടി രൂപയുടെ ഇടവ് രേഖപ്പെടുത്തി. 7,04,689.61 കാടി രൂപയാണ് കമ്പനിയുടെ മൂല്യം. ടിസിഎസിന്റേത് 2,514.10 കോടി രൂപ കുറഞ്ഞ് 7,46,443.13 കോടിയിലും എച്ച്ഡിഎഫ്‌സിയുടേത് 8,268.88 കോടി നഷ്ടത്തില്‍ 3,27,342.66 കോടിയിലേക്കും എത്തി.

കൊട്ടക് മഹീന്ദ്രയുടെ മൂല്യം 5,149.40 കോടി ഇടിഞ്ഞ് 2,39,399.48 കോടിയിലും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 3,235.01 കോടി ഇടിഞ്ഞ് 5,69,184.46 കോടിയിലും എത്തി. വിപണി മൂല്യം ഏറ്റവും കൂടുതലുള്ള 10 കമ്പനികളുടെ പട്ടികയില്‍ ടിസിഎസ് ആണ് ഒന്നാമത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Comments

comments

Categories: Business & Economy, Slider