സോഷ്യല്‍ മീഡിയ പവര്‍ഫുള്‍ ആണ്; വിനോദത്തിലും ബ്രാന്‍ഡിംഗിലും

സോഷ്യല്‍ മീഡിയ പവര്‍ഫുള്‍ ആണ്; വിനോദത്തിലും ബ്രാന്‍ഡിംഗിലും

അതിവേഗം ബഹുദൂരം എന്നവണ്ണം വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍. കേവലം വിനോദോപാധി എന്ന നിലക്ക് പ്രവര്‍ത്തനം ആരംഭിച്ച ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇന്ന് ബിസിനസ് ലോകത്തിന്റെ അടിത്തറയായി മാറിയിരിക്കുകയാണ്.കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തോളംപേര്‍ ഡിജിറ്റല്‍ സാക്ഷരത നേടിയവരാണ്.60 ശതമാനത്തിന് മുകളില്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. പോരാത്തതിന് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതികളും. ഇതെല്ലാമാണ് ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനുമായി സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നതിനുള്ള പ്രധാന കാരണവും. മുന്‍കാല ബ്രാന്‍ഡിംഗ് തന്ത്രങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് 81 ശതമാനം മികച്ച ഫലം കൊണ്ട് വരുന്നു എന്ന് ബ്രാന്‍ഡ് ഉടമകള്‍ തന്നെ വ്യക്തമാക്കുന്നു.

വാര്‍ത്തയറിയാന്‍, വിനോദം പങ്കുവയ്ക്കാന്‍, കൂട്ടായ്മകളിലൂടെ ഒരേ അഭിപ്രായവും അഭിരുചിയുമുള്ളവര്‍ക്ക് ഒത്തുകൂടാന്‍,ഇപ്പോഴിതാ ബിസിനസ് നടത്തിനിപ്പിനും ഏറെ അനിവാര്യമായ ഒന്നായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു വാര്‍ത്ത ചാനലുകളും പത്രങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പതിന്മടങ്ങു വേഗത്തിലാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്. ഇതുകൊണ്ട് ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകള്‍ക്കും നമ്മുടെ നാട്ടില്‍ പ്രാധാന്യം വര്‍ധിച്ചു വരുന്നത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ കണ്ടറിഞ്ഞു ഉപയോഗിക്കാന്‍ തുടങ്ങിയതിന്റെ ആദ്യപടിയാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഈ മാധ്യമം ഉപയോഗിച്ച് തുടങ്ങിയത്.

കേരളത്തിലെ ശരാശരി കണക്കനുസരിച്ച്, ഫേസ്ബുക്കും ട്വിറ്ററും ലിങ്ക്ഡ് ഇന്നും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ യുവത്വം ദിവസം മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ ചെലവഴിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍പെടുന്ന ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് , മാര്‍ക്കറ്റിംഗ് തുടങ്ങിയ രംഗങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായത്. സോഷ്യല്‍ മീഡിയയുടെ പള്‍സ് അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ പത്രപരസ്യങ്ങള്‍, ടിവി കൊമേഷ്യലുകള്‍, റേഡിയോ ജിംഗിള്‍സ് തുടങ്ങി മറ്റേതൊരു മാധ്യമത്തിലൂടെ നല്‍കുന്ന പരസ്യങ്ങളുടെയും ഇരട്ടി ഫലമുണ്ടാക്കാന്‍ കഴിയും. ഇതുമാത്രമല്ല കാര്യം, ഒരു സ്ഥാപനത്തെ അല്ലെങ്കില്‍ ബ്രാന്‍ഡിനെ സംബന്ധിച്ച വാര്‍ത്തകള്‍ അറിയുന്നതിനും ബ്രാന്‍ഡിനെ പറ്റി കൂടുതല്‍ മനസിലാക്കുന്നതിനുമായി പൊതുജനങ്ങള്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ തന്നെയാണ്.

ആദ്യമായി ഒരു ബ്രാന്‍ഡിനെ പരിചയപ്പെടുമ്പോള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോക്ടില്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രസ്തുത ബ്രാന്‍ഡിനെ പാട്ടി അന്വേഷിക്കുന്നു. അകറ്റേവ് അല്ലാത്ത സോഷ്യല്‍ മീഡിയ പേജുകള്‍ ഉള്ള ബ്രാന്‍ഡിനോട് ഉപഭോക്താക്കള്‍ പൊതുവെ താല്‍പര്യക്കുറവ് കാണിക്കുന്നതായാണ് പറയപ്പെടുന്നത്. ഇതുകൊണ്ട് തന്നെയാണ് ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാകുന്നതും. ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കാനും ബ്രാന്‍ഡ് പൊസിഷനിംഗ് രൂപപ്പെടുത്താനും ഉപഭോക്താക്കളിലെ വിശ്വാസ്യത നിലനിര്‍ത്താനുമെല്ലാം സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്താം. അനുയോജ്യമായ സോഷ്യല്‍ മീഡിയ ചാനല്‍ തെരഞ്ഞെടുത്തതിനുശേഷം ബ്രാന്‍ഡിന്റെ ഉള്‍ക്കാമ്പിനും ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കണ്ടന്റ് സ്ട്രാറ്റജി രൂപപ്പെടുത്തണം.ഈ അവസരത്തിലാണ് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി വളരെ അനിവാര്യമായ ഘടകമായി മാറുന്നത്.

എന്താണ് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി

ഒരു കമ്പനിക്കോ ബ്രാന്‍ഡിനോ ഭൗതികമായി ഒരു ഐഡന്റിറ്റി ഉള്ളത് പോലെ തന്നെയാണ് സോഷ്യല്‍ മീഡിയയിലും ഒരു ഐഡന്റിറ്റി ഉണ്ടാകുന്നത്. ഇന്ന് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും ഈ സോഷ്യല്‍ മീഡിയ ബ്രാന്‍ഡ് ഐഡന്റിറ്റി തന്നെയാണ്. സോഷ്യല്‍ മീദിയയിലൂടെ ഒരു സ്ഥാപനത്തിന് ഉപഭോക്താക്കളുടെ വിശ്വാസ്യതയും പിന്തുണയും നേടിയെടുക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് യഥാര്‍ത്ഥത്തില്‍ ഒരു ഇന്‍ഡയറക്റ്റ് ബ്രാന്‍ഡിംഗ് ആണ്.നിര്‍ബന്ധിതമായി ഉപഭോക്താക്കളെകൊണ്ട് പരസ്യങ്ങള്‍ കാണിക്കുന്ന രീതിയല്ല ഇത്. ഉപഭോക്താക്കളുടെ ചോയ്‌സിനാണ് ഇവിടെ മുന്‍ഗണന. അതുകൊണ്ട് തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന ഡിജിറ്റല്‍ സാക്ഷരത നേടിയ ജനങ്ങളും ബ്രാന്‍ഡുകളുടെ സോഷ്യല്‍ മീഡിയ പ്രൊമോഷനുകളെ പിന്തുണക്കുന്നതും.ആയതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ ഐഡന്റിറ്റിക്ക് ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളും പ്രാമുഖ്യം നല്‍കുന്നു.

ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്ന തിരിച്ചറിവോടെയാണ് ഓരോ ബ്രാന്‍ഡ് ഉടമകളും പ്രവര്‍ത്തിക്കുന്നത്. ബ്രാന്‍ഡ് അവബോധം ഉണ്ടാക്കുക , കസ്റ്റമറുമായി ബന്ധം സ്ഥാപിക്കുക, കസ്റ്റമര്‍ സര്‍വീസ്, വെബ് സൈറ്റ് സന്ദര്‍ശകരെ കൂട്ടുക പോലുള്ള പല കാര്യങ്ങള്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നു. രണ്ടുവിധത്തില്‍ സോഷ്യല്‍ മീഡിയയെ ഇത്തരത്തില്‍ ബ്രാന്‍ഡ് പ്രൊമോഷന് വേണ്ടി ഉപയോഗപ്പെടുത്താം.ഓര്‍ഗാനിക് ബ്രാന്‍ഡിംഗ് എന്ന രീതിയിലും പെയ്ഡ് ബ്രാന്‍ഡിംഗ് എന്ന രീതിയിലും.

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒരു പേജോ പ്രൊഫൈലോ ഉണ്ടാക്കി അത് വഴി മാര്‍ക്കറ്റിംഗ് ചെയ്യുന്നതാണ് ഓര്‍ഗാനിക് രീതി. നമ്മള്‍ ചെയ്യുന്ന പോസ്റ്റുകളുടെ റീച്ച് കൂടാന്‍, അഥവാ കൂടുതല്‍ പേരില്‍ എത്താന്‍ വേണ്ടി പണം അടച്ചു ബൂസ്റ്റ് ചെയ്യും ഈ രീതിയാണ് പെയ്ഡ് ബ്രാന്‍ഡിംഗ് രീതി. ഫേസ്ബുക്ക്,ട്വിറ്റര്‍,ഇന്‌സ്ടഗ്രാം
ലിങ്ക്ഡ് ഇന്‍ തുടങ്ങിയ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ ബിസിനസ് പ്രൊമോഷന്‍ രംഗത്ത് സജീവമാണ്.സെലിബ്രിറ്റിട്ടികളും വ്യക്തികളും സെല്‍ഫ് ബ്രാന്‍ഡിംഗിനും പ്രൊമോഷനും വേണ്ടി ഈ മാധ്യമങ്ങളെ വിനിയോഗിക്കുന്നു.

സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് എങ്ങനെ ?

നാം തെരഞ്ഞെടുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ബ്രാന്‍ഡ് ഐഡന്റിറ്റി രേഖപ്പെടുത്തുക എന്നതാണ് പ്രധാനം. സോഷ്യല്‍ മീഡിയയില്‍ ഐഡന്റിറ്റി വേണമെങ്കില്‍ നമ്മുടെ ബ്രാന്‍ഡിനെ പറ്റിയും സ്ഥാപനത്തെപ്പറ്റിയുമുള്ള പൂര്‍ണമായ വിവരങ്ങള്‍ വെളിപ്പെടുത്തണം.ശേഷം ഉപഭോക്താക്കളുമായും പങ്കുവയ്‌ക്കേണ്ട കാര്യങ്ങള്‍ ബ്ലോഗ് പോസ്റ്റുകള്‍, പിക്ചറുകള്‍, വീഡിയോകള്‍, ഇന്‍ഫോഗ്രാഫിക്്‌സ്, ഇന്‍ഡസ്ട്രിയിലെ ട്രെന്‍ഡ്, പ്രയോജനകരമായ ടിപ്പുകള്‍ തുടങ്ങിയ രൂപത്തില്‍ പങ്കു വയ്ക്കാം. ബ്രാന്‍ഡ് നെയിം, ബ്രാന്‍ഡ് ലോഗോ എന്നിവ കൃത്യമായി പങ്കുവയ്ക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. സോഷ്യല്‍ മീഡിയയിലൂടെ മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ഐഡന്റിറ്റി വര്‍ധിപ്പിക്കുന്നതിനും ബ്രാന്‍ഡിംഗ് നടത്തുന്നതിനും സഹായിക്കുന്നു. ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫ്രീ പ്രോഡക്റ്റ് ട്രയലുകള്‍, ഫീഡ്ബാക്ക് സര്‍വേ എന്നിവ വഴി ഉപഭോക്താക്കളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യുക.

സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം

ഒരു സ്ഥാപനമോ ബ്രാന്‍ഡോ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലേക്ക് കടക്കും മുന്‍പ് ചില കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അതില്‍ ആദ്യപടി ബ്രാന്‍ഡ് ഐഡന്റിറ്റി പോലെ സുതാര്യമായ സോഷ്യല്‍ മീഡിയ ഐഡന്റിറ്റി ഉണ്ടായിരിക്കുക എന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുടെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെടണം എങ്കില്‍ നിര്‍ബന്ധമായും ഒരു കോര്‍പ്പറേറ്റ് വെബ്‌സൈറ്റ് ഉണ്ടായിരിക്കണം. സ്ഥപനവുമായും ബ്രാന്‍ഡുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രാഥമിക വിവരങ്ങളും ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കാന്‍ കഴിയണം . അതായത് ഒറ്റനോട്ടത്തില്‍ സ്ഥാപനത്തിന്റെ ഏകദേശരൂപം ഉപഭോക്താവിന് ലഭിച്ചിരിക്കണം.

ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ മാത്രമായി ഒതുങ്ങാതെ നമ്മുടെ വിപണിയില്‍ സജീവമായിരിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരേപോലെ സജീവമാകുക എന്നതാണ് അടുത്തപടി. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് നമ്മുടെ നാട്ടില്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത്. അതിനാല്‍ ഈ മേഖലകളില്‍ എല്ലാം തന്നെ ബ്രാന്‍ഡുകള്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുക. പൊതുജനങ്ങള്‍ക്കായി സ്ഥാപനം നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍, ഓഫറുകള്‍, സമ്മാന പദ്ധതികള്‍ തുടങ്ങിയ ഓരോ വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാം. ആകര്‍ഷകമായ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് വര്‍ധിക്കുന്നു.

സ്ഥാപനത്തില്‍ എന്ത് നല്ലത് സംഭവിച്ചാലും എന്ത് നേട്ടമുണ്ടായാലും അത് സോഷ്യല്‍ മീഡിയ വഴി ഉപഭോക്താക്കളുമായും പങ്കുവയ്ക്കുക. ഇത് സോഷ്യല്‍ മീഡിയ പേജിനെ കൂടുതല്‍ ആക്റ്റിവായി നിലനിര്‍ത്തുന്നതിന് സഹായിക്കും. സോഷ്യല്‍ മീഡിയ കാര്‍ഡുകള്‍, വീഡിയോകള്‍, ഫേസ്ബുക്ക് ലൈവ് തുടങ്ങി വ്യത്യസ്തമായ പ്രൊമോഷന്‍ രീതികള്‍ പിന്തുടരുക.

ഏറ്റവും ചുരുങ്ങിയ സമയത്തിലൂടെ , വലിയ പണച്ചെലവില്ലാതെ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നതാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിന്റെ പ്രത്യേകത. ഒരു ബ്രാന്‍ഡ് തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ കാണപ്പെടുകയാണെങ്കില്‍ ഒന്നും ചെയ്യാതെ തന്നെ ആ ബ്രാന്‍ഡിന്റെ മൂല്യം വര്‍ധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ക്ക് മാത്രമായി സ്ഥാപനങ്ങള്‍ നല്ലൊരു തുക വിനിയോഗിക്കുന്നതിലേക്ക് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിന്റെ ഭാവി വളര്‍ന്നു കഴിഞ്ഞു. മാര്‍ക്കറ്റിംഗ് കോസ്റ്റ് 70 ശതമാനത്തോളം കുറക്കാന്‍ സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് കൊണ്ട് സാധിക്കുന്നു.

Comments

comments

Categories: FK Special, Slider
Tags: social media